Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനറൽ കോച്ചിന് നേരെ വന്ന പടക്കം ട്രെയിനിന്റെ വാതിലിന് അരികിലിരുന്ന യാത്രക്കാരന്റെ കാലിൽ തട്ടി പുറത്തേക്ക് തെറിച്ചുവീണ് പൊട്ടി; മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്‌പ്രസിന് പടക്കമെറിഞ്ഞത് രണ്ട് കുട്ടികൾ

ജനറൽ കോച്ചിന് നേരെ വന്ന പടക്കം ട്രെയിനിന്റെ വാതിലിന് അരികിലിരുന്ന യാത്രക്കാരന്റെ കാലിൽ തട്ടി പുറത്തേക്ക് തെറിച്ചുവീണ് പൊട്ടി; മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്‌പ്രസിന് പടക്കമെറിഞ്ഞത് രണ്ട് കുട്ടികൾ

സ്വന്തം ലേഖകൻ

കോഴിക്കോട്: മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്‌പ്രസിന് നേരെ കഴിഞ്ഞ ദിവസം പടക്കമെറിഞ്ഞ സംഭവത്തിൽ രണ്ട് കുട്ടികൾ പിടിയിൽ. കേന്ദ്രമന്ത്രി വി മുരളീധരനും മന്ത്രി പി എ മുഹമ്മദ് റിയാസും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറാനിരിക്കെയായിരുന്നു വെള്ളയിൽ സ്റ്റേഷനു സമീപം പടക്കമേറുണ്ടായത്.

സംഭവത്തിൽ അന്വേഷണം നടക്കവെ, വെള്ളയിൽ സ്റ്റേഷനു സമീപം വീണ്ടും പടക്കവുമായി എത്തിയപ്പോഴാണ് കുട്ടികളെ പിടികൂടിയത്. ഇവരെ പിന്നീട് റെയിൽവേ സംരക്ഷണ സേന രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ശനിയാഴ്ച രാത്രി 1.32ഓടെയായിരുന്നു പടക്കമേറുണ്ടായത്. ജനറൽ കോച്ചിന് നേരെ വന്ന പടക്കം ട്രെയിനിന്റെ വാതിലിനരികിലിരുന്ന യാത്രക്കാരന്റെ കാലിൽ തട്ടി പുറത്തേക്ക് തെറിച്ചുവീണ് പൊട്ടുകയായിരുന്നു.

ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാരൻ റെയിൽവെ ഉദ്യോഗസ്ഥരെ അറിയിച്ചു. ആർപിഎഫ് ഉടനെ വെള്ളയിൽ സ്റ്റേഷനിലെത്തി ട്രാക്കുകളും പരിസരവും പരിശോധിച്ചു. ഡോഗ് സ്‌ക്വാഡ് എത്തി പരിശോധിച്ചെങ്കിലും സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. പിടിയിലായ കുട്ടികളിൽ നിന്ന് പടക്കം കണ്ടെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP