Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രാഫിക് നിയമലംഘനം: മാർച്ച് 31 നു മുമ്പ് പിഴ അടയ്ക്കണം; പിഴ ഒടുക്കാത്തവരുടെ വാഹന രജിസ്‌ട്രേഷനും ലൈസൻസും റദ്ദാക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം

ട്രാഫിക് നിയമലംഘനം: മാർച്ച് 31 നു മുമ്പ് പിഴ അടയ്ക്കണം; പിഴ ഒടുക്കാത്തവരുടെ വാഹന രജിസ്‌ട്രേഷനും ലൈസൻസും റദ്ദാക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ ക്യാമറ വഴി കണ്ടെത്തിയതിനെതുടർന്ന് നോട്ടീസ് ലഭിച്ചവർ മാർച്ച് 31 നകം പിഴ ഒടുക്കണമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.

മാർച്ച് 31 നകം പിഴ ഒടുക്കാത്തവരുടെ വാഹന രജിസ്‌ട്രേഷൻ, ലൈസൻസ് എന്നിവ റദ്ദാക്കാൻ മോട്ടോർ വാഹനവകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കും. കോടതി മുഖേന നിയമനടപടിയും കൈക്കൊള്ളുന്നതാണ്.

വിവിധ ജില്ലകളിലെ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് കളക്ഷൻ സെന്റർ, www.keralapolice.gov.in എന്ന വെബ്‌സൈറ്റ്, അക്ഷയകേന്ദ്രങ്ങൾ എന്നിവ മുഖേന പണം അടയ്ക്കാം. പൊലീസ് ഇൻഫർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP