Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായിയെ കണ്ടിറങ്ങിയ സെൻകുമാർ പറയുന്നത് പൊലീസ് നടപ്പിലാക്കുക സർക്കാർ നയം മാത്രമെന്ന്; പൊലീസിന്റെ നയങ്ങൾ നിയമത്തിൽ ഉള്ളതു മാത്രം; ആദ്യം മടിച്ചുനിന്ന മുഖ്യമന്ത്രി നിവൃത്തിയില്ലാതെ അനുവദിച്ചതു പത്തു മിനിട്ടു മാത്രം; മാധ്യമങ്ങൾക്കു മുമ്പിൽ വാതിലടച്ചു ചരിത്ര കൂടിക്കാഴ്ച

പിണറായിയെ കണ്ടിറങ്ങിയ സെൻകുമാർ പറയുന്നത് പൊലീസ് നടപ്പിലാക്കുക സർക്കാർ നയം മാത്രമെന്ന്; പൊലീസിന്റെ നയങ്ങൾ നിയമത്തിൽ ഉള്ളതു മാത്രം; ആദ്യം മടിച്ചുനിന്ന മുഖ്യമന്ത്രി നിവൃത്തിയില്ലാതെ അനുവദിച്ചതു പത്തു മിനിട്ടു മാത്രം; മാധ്യമങ്ങൾക്കു മുമ്പിൽ വാതിലടച്ചു ചരിത്ര കൂടിക്കാഴ്ച

തിരുവനന്തപുരം: സർക്കാരിന്റെ നയം നടപ്പാക്കാൻ പൊലീസ് ബാധ്യസ്ഥരാണെന്ന് ഡിജിപി ടി.പി. സെൻകുമാർ. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് മേധാവിയായി പുനർനിയമനം നേടിയ ശേഷം ആദ്യമായാണ് സെൻകുമാർ മുഖ്യമന്ത്രിയെ കണ്ടത്.

വൈകുന്നേരം നാലരയോടെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയാണ് സെൻകുമാർ മുഖ്യമന്ത്രിയെ കണ്ടത്. പത്തു മിനിട്ടു മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. ഇനിയുള്ള ദിവസങ്ങളിൽ നന്നായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സെൻകുമാർ പറഞ്ഞു. സർക്കാർ നയങ്ങൾ ശരിയായി നടപ്പാക്കുക എന്നതാണ് പൊലീസിന്റെ ജോലി. സുപ്രീംകോടതിയിലെ കോടതിയലക്ഷ്യ ഹർജിയെ കുറിച്ച് ചർച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റശേഷം സെൻകുമാർ ആദ്യമായിട്ടാണ് പിണറായിയുമായി കൂടിക്കാഴ്ച നടത്തുന്നത്. പൊലീസ് മേധാവിയായി അവശേഷിക്കുന്ന ദിവസങ്ങളിൽ നന്നായി പ്രവർത്തിക്കുന്നതിനുള്ള കാര്യങ്ങൾ ചർച്ചചെയ്തു. അതനുസരിച്ച് പ്രവർത്തിക്കുമെന്നും സെൻകുമാർ മാധ്യമങ്ങളോടു പറഞ്ഞു.

സർക്കാരിന്റെ നയങ്ങൾ സർക്കാരാണ് തീരുമാനിക്കുന്നത്. പൊലീസിനെ സംബന്ധിച്ചടുത്തോളം നയങ്ങൾ നിലവിലുള്ളതാണ്. പുതിയ നയങ്ങൾ ഉണ്ടാക്കുന്നത് പൊലീസിന്റെ ആഭ്യന്തരകാര്യമല്ല. അതിന് പുറത്തുള്ള കാര്യമാണ്. സർക്കാർ ഉൾപ്പെടെയുള്ളവരാണ് പുതിയ നയങ്ങൾ ഉണ്ടാക്കുന്നത്. ഉള്ള നയങ്ങളും നിയമങ്ങളും കൃത്യമായി നടപ്പാക്കുകയെന്നതാണ് പൊലീസിന്റെ ജോലി. സുപ്രീംകോടതിയിലെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചില്ലെന്നും സെൻകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സർക്കാരുമായി നടത്തിയ നീണ്ട നിയമയുദ്ധത്തിനുശേഷം വീണ്ടും സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായ സെൻകുമാർ അതിനുശേഷം ആദ്യമായാണ് മുഖ്യമന്ത്രിയെ കാണാനെത്തുന്നത്. സുപ്രീം കോടതി വിധി അനുസരിച്ചു ഡിജിപിയായി പുനർ നിയമനം ലഭിച്ച ടി.പി.സെൻകുമാറുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ കൂടിക്കാഴ്ച നടത്താത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

സെൻകുമാറിനു നിയമനം നൽകിയ വെള്ളിയാഴ്ച രാത്രി ചീഫ് സെക്രട്ടറി നളിനി നെറ്റോയും മുൻ ഡിജിപിയും വിജിലൻസ് ഡയറക്ടറുമായ ലോക്നാഥ് ബെഹ്റയും ക്ലിഫ് ഹൗസിൽ പോയി മുഖ്യമന്ത്രിയെ കണ്ടു. ഹെഡ് ക്വാർട്ടേഴ്സ് എഡിജിപിയായി നിയമിതനായ ടോമിൻ തച്ചങ്കരിയുമായി ശനിയാഴ്ച മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പിണറായിയുടെ അതിവിശ്വസ്തനായ തച്ചങ്കരിയുമായി അനൗദ്യോഗിക സംഭാഷണവും മുഖ്യമന്ത്രി നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP