Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനസ് കുളിർപ്പിക്കുന്ന ശുദ്ധജല പ്രവാഹം; കമുകുകളും വിശാലമായ പാടവും വിരിക്കുന്ന പച്ചപ്പിന് നടുവിൽ ഒരു ഉല്ലാസക്കുളി; ഊഞ്ഞാപ്പാറ കനാൽ ജലസമൃദ്ധമായതോടെ വേനൽചൂടകറ്റാൻ സഞ്ചാരികളുടെ തിരക്കേറുന്നു; അക്വാഡക്റ്റിൽ കുളിക്കാൻ ഈ വർഷവും നിരോധനം തുടരും; കനാലിൽ കുളിക്കുന്നതിന് തടസ്സമില്ലെന്ന് അധികൃതർ

മനസ് കുളിർപ്പിക്കുന്ന ശുദ്ധജല പ്രവാഹം; കമുകുകളും വിശാലമായ പാടവും വിരിക്കുന്ന പച്ചപ്പിന് നടുവിൽ ഒരു ഉല്ലാസക്കുളി; ഊഞ്ഞാപ്പാറ കനാൽ ജലസമൃദ്ധമായതോടെ വേനൽചൂടകറ്റാൻ സഞ്ചാരികളുടെ തിരക്കേറുന്നു; അക്വാഡക്റ്റിൽ കുളിക്കാൻ ഈ വർഷവും നിരോധനം തുടരും; കനാലിൽ കുളിക്കുന്നതിന് തടസ്സമില്ലെന്ന് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

കോതമംഗലം:കുളി ഉല്ലാസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. ഊഞ്ഞാപ്പാറ കനാൽ വീണ്ടും ജലസമൃദ്ധം.വേനൽ ചൂടകറ്റാൻ കഴിഞ്ഞ വർഷം ഇതേ സമയത്ത് പെരിയാർവാലിയുടെ നിയന്ത്രണത്തിലുള്ളതും പെരിയാറിൽ നിന്നും വെള്ളം കൊണ്ടുപോകുന്നതുമായ കനാലിലെ ഊഞ്ഞാപ്പാറ ഭാഗത്തുള്ള അക്വഡേറ്റിൽ വൻ ജനക്കൂട്ടമെത്തിയിരുന്നു.

ശുദ്ധജലത്തിൽ സുരക്ഷിതമായ കുളി സാധ്യമാവുമെന്നിന് പുറമേ പ്രദേശത്തിന്റെ മനോഹാരിതയും ഇവിടേയ്ക്ക് സന്ദർശകരുടെ പ്രവാഹം വർദ്ധിക്കുന്നതിന് വഴിതെളിച്ചു.കനാലിന്റെ വശങ്ങളിൽ ഉയരത്തിൽ വളർന്നുനിൽക്കുന്ന കമുകുകളും സമീപത്തെ പച്ചപ്പും വിശാലമായ പാടവുമാണ് പ്രദേശത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്ന പ്രധാനഘടകങ്ങൾ.പുലർച്ചെ ആരംഭിക്കുന്ന സന്ദർശകരുടെ തിരക്ക് രാത്രിവൈകുവോളം നീണ്ടുനിന്നിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദർശകരെത്തിത്തുടങ്ങിയതോടെ കനാലിന് സമീപം വ്യാപാരസ്ഥാനങ്ങളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു.സന്ദർശകർ ഇവിടുത്തെ കുളിയുടെ വിശേഷങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായിരുന്നു.ഇതും ഇവിടേയ്ക്ക് സന്ദർശകരുടെ ഒഴുക്കിന് വേഗത വർദ്ധിക്കാൻ കാരണമായി.ഒരു ഘട്ടത്തിൽ സന്ദർശകരിൽ ഒരു വിഭാഗത്തിന്റെ അതിരുവിട്ട പെരുമാറ്റം ശല്യമാതോടെ നാട്ടുകാരിൽ ചിലർ കൂട്ടക്കുളിക്കെതിരെ രംഗത്തെത്തിയിരുന്നു.അക്വഡേറ്റിന്റെ സുരക്ഷിതത്വത്തെക്കുളിച്ചും പരക്കെ ആശങ്ക ഉയർന്നിരുന്നു.ഒരു സമയം നൂറുകണക്കിന് പേരാണ് അക്വഡേറ്റിൽ കുളിക്കാനിറങ്ങിയിരുന്നത്.


ഇതേത്തുടർന്ന് പെരിയാർവലി അധികൃതർ ഇവിടെ കുളി നിരോധിച്ചുകൊണ്ട് ബോർഡ് സ്ഥാപിച്ചിരുന്നു.പിന്നീടും കുളിക്കാരെത്തിയിരുന്നു.ഭൂതത്താൻകെട്ട് അണക്കെട്ട് വാർഷിക അറ്റകുറ്റപ്പണികൾക്കായി തുറന്നതോടെ കനാലിലേക്കുള്ള ജലപ്രവാഹം നിലച്ചു.ഇപ്പോൾ ഡാമിന്റെ ഷട്ടറുകൾ താഴിതി.കനാൽ വഴി വീണ്ടും വെള്ളം ഒഴുകി തുടങ്ങി. ചൂട് കൂടിയതോടെ ഇക്കൂറിയും ഇവിടെ കുളിക്കാൻ സമീപപ്രദേശത്തുള്ളവർ എത്തിത്തുടങ്ങി.കനാലിൽ വെള്ളമൊഴുകിത്തുടങ്ങിയവിവരം പുറകത്താകുന്നതോടെ അന്യദേശങ്ങളിൽ നിന്നും ഇവിടേയ്ക്ക് കുളിക്കാരെത്തുമെന്നാണ് നാട്ടുകാരുടെ കണക്കുകൂട്ടൽ.

അക്വഡേറ്റിൽ ഇറങ്ങിക്കുളിക്കുന്നതിനാണ് നിരോധനമെന്നും താഴെ കനാലിൽ കുളിക്കാൻ സൗകര്യമുണ്ടെന്നും വേണമെങ്കിൽ സന്ദർശകർക്ക് ഇത് പ്രയോജനപ്പെടുത്താമെന്നുമാണ് പെരിയാർവാലി അധികൃതരുടെ നിലപാട്.രണ്ട് വശവും ഉയരത്തിൽ കോൺക്രീറ്റ് ഭിത്തികളുള്ളതിനാൽ അക്വഡേറ്റിന്റെ ഭാഗം ചെറിയ പുഴപോലെയാണ് അനുഭവപ്പെടുന്നതെന്നും കഴുത്തറ്റം വെള്ളമുള്ളതിനാൽ ഇവിടുത്തെ കുളി ആസ്വാദ്ധ്യകരമാണെന്നുമാണ് സന്ദർശകരുടെ പക്ഷം.കുളിക്കാർ അതിരുവിട്ടാൽ ഇക്കൂറിയും നിയന്ത്രണമേർപ്പെടുത്തുന്നതിന് പെരിയാർവാലി അധികൃതരുടെ ഭാഗത്തിനിന്നും നീക്കമുണ്ടാവുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP