Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ടെൽ അവീവിൽ നിന്നു കൊച്ചിയിലേക്ക് നേരിട്ടു വിമാന സർവീസ്; ഇസ്രയേലികളെ കൊണ്ട് നിറഞ്ഞ് കുമരകം

ടെൽ അവീവിൽ നിന്നു കൊച്ചിയിലേക്ക് നേരിട്ടു വിമാന സർവീസ്; ഇസ്രയേലികളെ കൊണ്ട് നിറഞ്ഞ് കുമരകം

സ്വന്തം ലേഖകൻ

കുമരകം: കുമരകം കാണാൻ ഇസ്രയേലികൾ കൂട്ടത്തോടെ കേരളത്തിലേക്ക്. ടെൽ അവീവിൽ നിന്നു കൊച്ചിയിലേക്ക് നേരിട്ടു വിമാന സർവീസ് ആരംഭിച്ചതോടെയാണ് ഇസ്രയേലികൾ കൂട്ടത്തോടെ കുമരകത്തേക്ക് എത്തി തുടങ്ങിയത്. പടിഞ്ഞാറൻ ഏഷ്യൻ മേഖലയിൽ ടൂറിസം വകുപ്പും ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സും കുമരകത്തെ വിവിധ ഹോട്ടലുകളും നടത്തിയ പ്രചാരണമാണ് ഈ മേഖലയിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് വർധിക്കാൻ കാരണം.

20-30 പേരടങ്ങുന്ന സംഘമായാണ് ഇസ്രയേലികൾ കുമരകത്തേക്ക് ഒഴുകി എത്തുന്നത്. കേരള ടൂറിസത്തിന്റെ 'ഡ്രീം ഡെസ്റ്റിനേഷൻ കേരള' എന്നുള്ള പ്രചാരണമാണ് ടൂറിസ്റ്റുകളെ കുടുതൽ ആകർഷിച്ചത്. കേരളത്തിലും കുമരകത്തുമായി എത്തി മടങ്ങുന്നവർ ഇങ്ങനെയാണ് ഇവിടത്തെ വിലയിരുത്തുന്നത്.കുമരകം ലേക് സോങ് റിസോർട്ടിൽ എത്തിയ ഇസ്രയേൽ നിന്നുള്ള സംഘത്തിലെ ലിസ ബറാം കുറിപ്പ് ഇങ്ങനെ: കേരളം മനോഹരം, നല്ല കാലാവസ്ഥ, കുമരകം എപ്പോഴും സമാധാനമുള്ള പ്രദേശം, വഞ്ചിവീടുകളും റിസോർട്ടുകളും ഏറെ ഇഷ്ടപ്പെട്ടു.

Stories you may Like

സംഘമായി എത്തുന്നവർ റിസോർട്ടുകളിൽ നിന്നു സൈക്കിളിൽ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനും പോകാറുണ്ട്. വരും ദിവസങ്ങളിൽ കുമരകത്തേക്കു കൂടുതൽ വിനോദ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല. ടെൽ അവീവിൽ നിന്നു കൊച്ചിയിലേക്ക് നേരിട്ടു വിമാന സർവീസുകൾ തുടങ്ങിയത് ഇവിടേക്കുള്ള യാത്ര എളുപ്പമാക്കി. 7 മണിക്കൂർ കൊണ്ടു കൊച്ചിയിൽ എത്താൻ കഴിയുമെന്നതു നേട്ടമായി. വെസ്റ്റ് ഏഷ്യൻ ടൂറിസ്റ്റുകളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ് കുമരകത്തെ ഉൾനാടൻ ജലാശയം.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP