Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

പുറം ബോഡിയിൽ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയും: മറ്റുനിറങ്ങളോ എഴുത്തോ, ചിത്രപ്പണികളോ, അലങ്കാരങ്ങളോ പാടില്ല; മുൻവശത്ത് ടൂറിസ്റ്റ് എന്നുമാത്രമേ എഴുതാവൂ. ഓപ്പറേറ്ററുടെ പേര് പിൻവശത്ത് പരമാവധി നാൽപ്പത് സെന്റീമീറ്റർ ഉയരത്തിൽ എഴുതണം; സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തി സ്റ്റേറ്റ് ട്രാൻസപോർട്ട് അഥോറിറ്റി

പുറം ബോഡിയിൽ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയും: മറ്റുനിറങ്ങളോ എഴുത്തോ, ചിത്രപ്പണികളോ, അലങ്കാരങ്ങളോ പാടില്ല; മുൻവശത്ത് ടൂറിസ്റ്റ് എന്നുമാത്രമേ എഴുതാവൂ. ഓപ്പറേറ്ററുടെ പേര് പിൻവശത്ത് പരമാവധി നാൽപ്പത് സെന്റീമീറ്റർ ഉയരത്തിൽ എഴുതണം; സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തി സ്റ്റേറ്റ് ട്രാൻസപോർട്ട് അഥോറിറ്റി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ അഥവാ കോൺട്രാക്ട് ക്യാരേജുകൾക്ക് എട്ടിന്റെ പണിയുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തി. പുറം ബോഡിയിൽ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയുമാണ് അനുവദിച്ചത്. മറ്റുനിറങ്ങളോ എഴുത്തോ, ചിത്രപ്പണികളോ, അലങ്കാരങ്ങളോ പാടില്ല. മുൻവശത്ത് ടൂറിസ്റ്റ് എന്നുമാത്രമേ എഴുതാവൂ. ഓപ്പറേറ്ററുടെ പേര് പിൻവശത്ത് പരമാവധി 40 സെന്റീമീറ്റർ ഉയരത്തിൽ എഴുതണം.

ടൂറിസ്റ്റ് ബസ് നടത്തിപ്പുകാർ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് ഏകീകൃത നിറം ഏർപ്പെടുത്തിയത്. ട്രാൻസ്പോർട്ട് കമ്മിഷണർ ആർ. ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാൻസപോർട്ട് അഥോറിറ്റിയുടേതാണ് (എസ്.ടി.എ.) തീരുമാനം. പുതിയതായി രജിസ്റ്റർ ചെയ്യുന്ന ബസുകളും ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്നവയും നിയമാനുസൃതമായ നിറത്തിലേക്ക് മാറണം. ഒരുവിഭാഗം ടൂർ ഓപ്പറേറ്റർമാരുടെ എതിർപ്പ് തള്ളിക്കൊണ്ടാണ് എസ്.ടി.എ. ഏകീകൃത നിറം ഏർപ്പെടുത്തിയത്. ടൂറിസ്റ്റ് ടാക്സി വാഹനങ്ങൾക്ക് അനുവദിച്ച വെള്ളനിറമാണ് കോൺട്രാക്ട് കാരേജ് ബസുകൾക്കും ബാധകമാക്കിയത്. ചാരനിറത്തിലെ വരയ്ക്ക് പത്ത് സെന്റീമീറ്റർ വീതിയാണ് അനുവദിച്ചിട്ടുള്ളത്.

നിയന്ത്രണമില്ലാത്തതിനാൽ ബസ്സുടമകൾ അവർക്കിഷ്ടമുള്ള ചിത്രങ്ങളാണ് ബസുകളിൽ പതിച്ചിരുന്നത്. മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ചിത്രങ്ങൾ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധതിരിച്ച് അപകടമുണ്ടാക്കുന്നുവെന്ന കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്ക് എത്തിച്ചത്. ടൂറിസ്റ്റ് ബസുകളുടെ പേരിലുള്ള ഫാൻസ് അസോസിയേഷൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് പേരിനും നിയന്ത്രണം ഏർപ്പെടുത്തിയത്. വിനോദയാത്ര പോകുന്നതിനുമുമ്പ് ബസുകൾ നിരത്തിയിട്ട് വിദ്യാർത്ഥികൾ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തുന്നതും പരാതിക്കിടയാക്കിയിരുന്നു.

ടൂറിസ്റ്റ് ബസുകളിൽ അഭിനേതാക്കളുടെയും മറ്റും വലിയ സ്റ്റിക്കറുകളും കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾ ഉപയോഗിച്ചുള്ള പെയിന്റിങുകളും ഒഴിവാക്കണമെന്ന് ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു. ശുദ്ധജലം കൊണ്ടുപോകുന്ന വാഹനങ്ങളുടെ നിറം നീലയാക്കും. മലിനജലം കൊണ്ടുപോകുന്ന വാഹനങ്ങൾക്കു തവിട്ടുനിറം. നിയമസഭാ സമിതിയുടെ ശുപാർശപ്രകാരമാണിത്.

ബസിന്റെ ഉള്ളിലെ ലൈറ്റുകളും സീറ്റുകൾ അടക്കമുള്ളവ എങ്ങനെ വേണമെന്ന് കേന്ദ്ര ഗതാഗതനിയമത്തിൽ ഉൾപ്പെടെ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെയാണ് ഇത്തരം നിയമലംഘനങ്ങൾ. ടൂർ ഓപ്പറേറ്റർമാർ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമാണ് ഇതിനൊക്കെ കാരണമെന്നാണ് റിപ്പോർട്ടുകൾ. ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം നൽകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബസുടമകൾ തന്നെ ഗതാഗത കമ്മിഷണർക്ക് നിവേദനം നൽകിയിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP