Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രിൻസിപ്പാളിന് സ്വന്തമായി മുറി പോലുമില്ലാത്ത ടോംസ് എൻജിനിയറിങ് കോളജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ ശിപാർശ; ശാസ്ത്ര സാങ്കേതിക സർവകലാശാലാ രജിസ്ട്രാർ സർക്കാരിനു റിപ്പോർട്ട് നല്കി

പ്രിൻസിപ്പാളിന് സ്വന്തമായി മുറി പോലുമില്ലാത്ത ടോംസ് എൻജിനിയറിങ് കോളജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ ശിപാർശ; ശാസ്ത്ര സാങ്കേതിക സർവകലാശാലാ രജിസ്ട്രാർ സർക്കാരിനു റിപ്പോർട്ട് നല്കി

തിരുവനന്തപുരം: കോട്ടയം മറ്റക്കര ടോംസ് എൻജിനീയറിങ് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്ന് ശുപാർശ. ഇതുസംബന്ധിച്ച് സാങ്കേതിക സർവകലാശാല സർക്കാരിന് റിപ്പോർട്ട് നൽകി. കോളേജ് പ്രവർത്തിക്കുന്നത് മോശം സാഹചര്യത്തിലാണെന്ന് റിപ്പോർട്ട് പറയുന്നു. കോളേജിലെ പരിശോധനയുടെ അടിസ്ഥാനത്തിലും വിദ്യാർത്ഥികളുടെ പരാതികൾ പരിഗണിച്ചുമാണ് ശുപാർശ.

കോളജിന്റെ പ്രവർത്തനം ശരിയായ രീതിയിൽ അല്ലെന്നാണ് തെളിവെടുപ്പിന് ശേഷം സർവകലാശാല അധികൃതരുടെ വിലയിരുത്തൽ. രജിസ്റ്റ്രാറുടെ തെളിവെടുപ്പിൽ ടോംസ് കോളജ് ചെയർമാൻ തെറ്റ് ഏറ്റു പറഞ്ഞിരുന്നു. ടോംസ് കോളജ് മാനേജ്‌മെന്റിനെതിരെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടപ്പരാതി ഉയർന്നതിനാലാണ് സാങ്കേതിക സർവകലാശാല രജിസ്റ്റ്രാർ പത്മകുമാറിന്റെ നേതൃത്വത്തിൽ കോളജിൽ തെളിവെടുപ്പ് നടത്തിയത്. കോളജ് അംഗീകാരം നേടിയത് വളഞ്ഞ വഴിയിലൂടെയാണെന്നാണ് സൂചന.

കോളജിന് വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലെന്നാണ് രജിസ്റ്റ്രാറുടെ പരിശോധനയിലെ വിലയിരുത്തിയിരുന്നു. 10 ഏക്കർ സ്ഥലം വേണ്ടിടത്ത് വെറും അൻപത് സെന്റിലെ മൂന്നു നില കെട്ടിടത്തിലാണ് കോളജ് പ്രവർത്തനം. പ്രിൻസിപ്പാളിന് പോലും സ്വന്തമായി മുറിയില്ല. ഹോസ്റ്റലിൽ വാർഡനില്ല. ലൈബ്രറി പ്രവർത്തിക്കുന്ന ഹോസ്റ്റലിന് അനുബന്ധമായാണ്. ചെയർമാൻ ടോമിൽ നിന്ന് മോശമായ പെരുമാറ്റവും പദപ്രയോഗവും ഉണ്ടായെന്ന് ഒരേ സ്വരത്തിൽ വിദ്യാർത്ഥികൾ മൊഴി നൽകി.

വീഴ്ച പറ്റിയെന്ന് ടോം മാനേജ്‌മെന്റ് തെളിവെടുപ്പിൽ സമ്മതിച്ചു. അതേ സമയം ഒരു വിഭാഗം അദ്ധ്യാപകർ മാനേജ്‌മെന്റിന് ശക്തമായി ന്യായീകരിച്ചു. ഒരു വിഭാഗം വിദ്യാർത്ഥികൾ ടിസി വേണെമെന്നാവശ്യപ്പെട്ടപ്പോൾ മറ്റൊരു കൂട്ടർ പഠനം നിർത്തുകയാണെന്ന് അന്വേഷണ സമിതിയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP