Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല ആചാര സംരക്ഷണം സംബന്ധിച്ച് കേരളത്തിലെ ക്രൈസ്തവരും അയ്യപ്പവിശ്വാസികൾക്കൊപ്പമാണെന്നും കോൺഗ്രസിന് വിഷയത്തിൽ ഇരട്ടത്താപ്പാണെന്നും ടോം വടക്കൻ; 'ബിജെപി തനിക്ക് ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും നിരസിച്ചു'; പാർട്ടിയിൽ താഴേയ്ക്കിടയിലുള്ള പ്രവർത്തകരുമായി ബന്ധം സ്ഥാപിക്കുകയാണെന്നും ഇപ്പോൾ സ്ഥാനാർത്ഥിയായാൽ അത് അത് അവരേടുള്ള വഞ്ചനയാവുമെന്നും വടക്കൻ

ശബരിമല ആചാര സംരക്ഷണം സംബന്ധിച്ച് കേരളത്തിലെ ക്രൈസ്തവരും അയ്യപ്പവിശ്വാസികൾക്കൊപ്പമാണെന്നും കോൺഗ്രസിന് വിഷയത്തിൽ ഇരട്ടത്താപ്പാണെന്നും ടോം വടക്കൻ; 'ബിജെപി തനിക്ക് ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും നിരസിച്ചു'; പാർട്ടിയിൽ താഴേയ്ക്കിടയിലുള്ള പ്രവർത്തകരുമായി ബന്ധം സ്ഥാപിക്കുകയാണെന്നും ഇപ്പോൾ സ്ഥാനാർത്ഥിയായാൽ അത് അത് അവരേടുള്ള വഞ്ചനയാവുമെന്നും വടക്കൻ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: സീറ്റ് മോഹിയല്ല താനെന്ന പ്രഖ്യാപനവുമായി അടുത്തിടെ ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് വക്താവ് ടോം വടക്കൻ. ബിജെപി തനിക്ക് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അത് താൻ നിരസിച്ചതായി ടോം വടക്കൻ വ്യക്തമാക്കുന്നു. എന്നാൽ ഏത് സീറ്റാണ് വാഗ്ദാനം ചെയ്തത് എന്ന് ടോം വടക്കൻ സൂചിപ്പിച്ചില്ല. മൈ നേഷൻ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ടോം വടക്കന്റെ വെളിപ്പെടുത്തൽ.

താൻ ഈ സംഘടനയിൽ പുതിയ വ്യക്തിയാണ് താഴെക്കിടയിലുള്ള പ്രവർത്തകരുമായി ബന്ധം സ്ഥാപിക്കുന്നതെ ഉള്ളൂ. അതിനിടയിൽ സ്ഥാനാർത്ഥിയായി അവർക്കിടയിൽ എത്തിയാൽ അത് അവരോടുള്ള വഞ്ചനയാകും. അതിനാലാണ് സിറ്റ് വേണ്ടെന്ന് വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഭാവിയിൽ പാർട്ടി സംഘടനപരമായതോ, തെരഞ്ഞെടുപ്പ് സംബന്ധിയായതോ ആയ ദൗത്യങ്ങൾ ഏൽപ്പിച്ചാൽ ഏറ്റെടുക്കുമെന്നും ടോം വടക്കൻ സൂചിപ്പിക്കുന്നു.

ശബരിമലയിലെ സുപ്രീംകോടതി വിധിയെ അംഗീകരിക്കാൻ സാധിക്കില്ലെന്നും. കോടതിക്കോ ഭരണകൂടത്തിനോ ആചാരത്തെ മാറ്റാൻ സാധിക്കില്ലെന്നും ടോം വടക്കൻ പറയുന്നു. ഇത്തരം നീക്കങ്ങളെ ചോദ്യം ചെയ്യണം എന്ന് പറയുന്ന ടോം വടക്കൻ. ശബരിമലയിൽ ആചാര സംരക്ഷണം സംബന്ധിച്ച് കേരളത്തിലെ ക്രൈസ്തവരും അയ്യപ്പ വിശ്വാസികൾക്ക് ഒപ്പമാണ്. കോൺഗ്രസിന് ശബരിമല വിഷയത്തിൽ ഇരട്ടതാപ്പ് ആണെന്നും ടോം വടക്കൻ പറയുന്നു. കോൺഗ്രസിന്റെ മാധ്യമ വിഭാഗം തകർന്നെന്നും അതിന്റെ ശവസംസ്‌കാരം നടന്നെന്നും ടോം വടക്കൻ പറഞ്ഞു. ശ്മശാനത്തിൽ ആരും നിൽക്കാറിലല്ലോ എന്ന് പറഞ്ഞ് കോൺഗ്രസിനെ കടന്നാക്രമിക്കുകയായിരുന്നു വടക്കൻ.

ഒരു കാലത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും അടുപ്പക്കാരാനായിരുന്ന ടോം വടക്കൻ രാഹുൽ ഗാന്ധി കഴിഞ്ഞ ഒരു വർഷമായി തന്നെ കാണുവാൻ പോലും കൂട്ടാക്കിയില്ലെന്ന് ആരോപിക്കുന്നു. കോൺഗ്രസ് അദ്ധ്യക്ഷനായ ശേഷമാണ് രാഹുലിന്റെ സ്വഭാവമാറ്റം എന്നും ടോം വടക്കൻ ആരോപിക്കുന്നു. രാഹുലിനെ വിത്ത് വാഴയെന്ന് വിശേഷിപ്പിച്ച ടോം വടക്കൻ തനിക്ക് മുകളിൽ വളരുന്നയെല്ലാം വെട്ടി രാഹുൽ സ്വയം വലുതാണെന്ന് നടിക്കുകയാണ് എന്ന് ആരോപിക്കുന്നു. എന്നാൽ ഇത് ഒരു ശരിയായ രാഷ്ട്രീയമല്ലെന്നും ടോം വടക്കൻ കൂട്ടിച്ചേർക്കുന്നു.

രാഹുലിനെ അപേക്ഷിച്ച് സോണിയ ഗാന്ധി ജനധിപത്യപരമായി ഏറെ മെച്ചമാണെന്ന് ടോം വടക്കൻ പറയുന്നു. സോണിയ മറ്റുള്ളവരുടെ വാക്കുകൾ കേൾക്കുമായിരുന്നു. സോണിയ പ്രവർത്തകരമായി സംവദിച്ച് അവരുടെ ആശയങ്ങൾ കേട്ട് അനുസരിക്കുമായിരുന്നു. എന്നാൽ രാഹുൽ താൻ പ്രവർത്തകർക്ക് ഒപ്പമാണെന്ന് വെറുതെ അധരവ്യായമം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും വടക്കൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP