Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആലപ്പുഴയിലെ ഷാപ്പുകൾ തുറന്ന് പ്രവർത്തനം ആരംഭിക്കുക ഈ മാസം 20 മുതൽ മാത്രം; തീരുമാനം ടോഡി കോൺട്രാക്ടേഴ്സ് അസോസിയേഷനും തൊഴിലാളി സംഘടനകളുമായി നടന്ന ചർച്ചയിൽ

ആലപ്പുഴയിലെ ഷാപ്പുകൾ തുറന്ന് പ്രവർത്തനം ആരംഭിക്കുക ഈ മാസം 20 മുതൽ മാത്രം; തീരുമാനം ടോഡി കോൺട്രാക്ടേഴ്സ് അസോസിയേഷനും തൊഴിലാളി സംഘടനകളുമായി നടന്ന ചർച്ചയിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഈ മാസം 20 മുതൽ മാത്രം ആലപ്പുഴ ജില്ലയിലെ കള്ളുഷാപ്പുകൾ തുറന്ന് പ്രവർത്തിച്ചാൽ മതിയെന്ന് ടോഡി കോൺട്രാക്ടേഴ്സ് അസോസിയേഷനും തൊഴിലാളി സംഘടനകളുമായി നടന്ന ചർച്ചയിൽ ധാരണയായി. കള്ളിന്റെ ലഭ്യത കുറവും വൃക്ഷകരം അടക്കാൻ കഴിയാത്തതും പെർമിറ്റ് ലഭിക്കാത്തതിരുന്നതും ഷാപ്പുകളുടെ പ്രവർത്തനത്തിന് തടസമായതോടെയാണ് പുതിയ തീരുമാനം. തെങ്ങുകൾ കള്ള് ഉത്‍പാദനത്തിനായി ഒരുക്കി എടുക്കുന്നതിന് സമയം ആവശ്യമാണെന്ന് തൊഴിലാളികൾ വ്യക്തമാക്കി. പാലക്കാട് ജോലി ചെയ്യുന്ന തൊഴിലാളികളെ 20 ന് മുമ്പ് തോട്ടങ്ങളിൽ എത്തിക്കാനും ധാരണയായി. വിവിധ താലൂക്കുകളിലായി 452 ഷാപ്പുകളാണ് ജില്ലയിൽ ഉള്ളത്.

അതേസമയം, സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും ആദ്യ ദിവസമായ ഇന്ന് ഭൂരിഭാഗം കള്ള് ഷാപ്പുകളും തുറന്നില്ല. കള്ള് ലഭ്യതയിലെ കുറവും ലൈസൻസ് സംബന്ധിച്ച പ്രശ്നങ്ങളുമാണ് ഷാപ്പുകൾ തുറക്കാൻ തടസ്സമായത്. കള്ളില്ലാത്തതിനാൽ സംസ്ഥാനത്ത് തുറന്നത് നാലിലൊന്ന് ഷാപ്പുകൾ മാത്രം. ഇവിടങ്ങളിലെത്തിയ കള്ള് ഒരു മണിക്കൂറിനുള്ളിൽ വിറ്റു തീർന്നു.ഒന്നര മാസത്തിലധികമായി അടഞ്ഞു കിടന്നിരുന്ന കള്ള് ഷാപ്പുകൾ രാവിലെ ഒൻപതു മണിക്ക് തുറക്കുമെന്നറിഞ്ഞ് നേരത്തെ തന്നെ ആളുകൾ ക്യൂവിലെത്തി. എന്നാൽ തുറന്ന ഷാപ്പുകളിലെത്തിയത് മുമ്പുണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് കള്ള് മാത്രമായിരുന്നു. പാലക്കാട് നിന്നും കള്ളെത്താൻ അനുമതി ലഭിക്കാത്തതായിരുന്നു കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP