Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 83കാരിയിൽ നടത്തിയ ടോസിലസുമാബ് ചികിത്സ വൻ വിജയം; കോവിഡ് ചികിത്സയിൽ സുപ്രധാന നേട്ടവുമായി കളമശ്ശേരി മെഡിക്കൽ കോളേജ്

കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 83കാരിയിൽ നടത്തിയ ടോസിലസുമാബ് ചികിത്സ വൻ വിജയം; കോവിഡ് ചികിത്സയിൽ സുപ്രധാന നേട്ടവുമായി കളമശ്ശേരി മെഡിക്കൽ കോളേജ്

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 83കാരി ജീവിതത്തിലേക്ക് തിരികെ കയറിയത് ടോസിലസുമാബ് ചികിത്സയിൽ. കോവിഡിന് പുറമേ നിരവധി രോഗങ്ങൾ അളട്ടിയിരുന്ന വൃദ്ധയ്ക്ക് 14 ദിവസം നീണ്ട ചികിത്സയ്ക്കു ശേഷമാണ് രോഗമുക്തി ലഭിച്ചത്. ഡയബറ്റിക് കീറ്റോ അസിഡോസിസും വൃക്കരോഗവും ഉൾപ്പടെയുള്ള സങ്കീർണമായ അവസ്ഥയിലായിരുന്ന വൃദ്ധയ്ക്ക് മരുന്നായി ടോസിലിസുമാബ് നൽകിയതാണു കോവിഡ് രോഗമുക്തി വേഗത്തിലാക്കിയതെന്നു മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.

കോവിഡ് നെഗറ്റീവായെങ്കിലും തുടർ ചികിത്സയ്ക്കായി തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ് ഇവർ. മെയ്‌ 28നാണഅ ഇവർ മുംബൈയിൽ നിനിന്നും ട്രെയിനിൽകൊച്ചിയിലെത്തിയത്. അവശ നിലയിലായിരുന്ന ഇവരെ അർധബോധാവസ്ഥയിലായിരുന്നു ആശുപത്രിയിലെത്തിച്ചത്. ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാക്കി. നിലവിലുള്ള ഗുരുതരമായ രോഗങ്ങൾക്കൊപ്പം കോവിഡ് കൂടി സ്ഥിരീകരിച്ചതോടെ ചികിത്സ സങ്കീർണമായി. തുടർന്നാണ് ഐഎൽ 6 ആന്റഗോണിസ്റ്റ് വിഭാഗത്തിൽ പെടുന്ന ടോസിലിസുമാബ് ഉപയോഗിച്ചുള്ള ചികിത്സ നടത്താമെന്ന് മെഡിക്കൽ കോളജ് അധികൃതർ തീരുമാനിച്ചത്. തുടർന്ന് ഇവർക്ക് രോഗം ഭേദമാകുക ആയിരുന്നു.

തുടർച്ചയായി രണ്ടു തവണ കോവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്നാണ് ഇവർ വൈറസ് ബാധയിൽ നിന്നും മോചിതയായതായി സ്ഥിരീകരിച്ചത്. ഇവർക്കൊപ്പം മുംബൈയിൽ നിന്നെത്തിയ മകളും ഭർത്താവും കോവിഡ് ബാധിതരായി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്നു. മകളുടെ ഭർത്താവിന്റെ നില ഗുരുതരമായിരുന്നെങ്കിലും കോവിഡ് പരിശോധനാഫലം നെഗറ്റീവായി. ഇദ്ദേഹത്തിൽ എച്ച്‌ഐവി ചികിത്സാ മരുന്നുകൾ പ്രയോജനപ്പെടുത്തിയിരുന്നു. മകൾ ഇപ്പോഴും പോസീറ്റിവായി തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP