Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയിൽ എത്തിക്കുമെന്ന് ഉറപ്പിച്ച് തമിഴ്‌നാട്; ഭാവിയിൽ 152ലേക്ക് എത്തിക്കാനുള്ള തന്ത്രമെന്ന് വിലയിരുത്തൽ; താഴ്‌വാരത്തെ ജനങ്ങളുടെ സംരക്ഷണം കേരളത്തിന്റെ ഉത്തരവാദിത്തമെന്ന് വാദം; പരമാവധി വെള്ളം കൊണ്ടുപോകണമെന്ന ആവശ്യം തള്ളി; കേരളത്തിന്റെ നെഞ്ചിൽ വീണ്ടും തീകോരിയിടാൻ അതിവേഗം നിറഞ്ഞ് അണക്കെട്ട്

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയിൽ എത്തിക്കുമെന്ന് ഉറപ്പിച്ച് തമിഴ്‌നാട്; ഭാവിയിൽ 152ലേക്ക് എത്തിക്കാനുള്ള തന്ത്രമെന്ന് വിലയിരുത്തൽ; താഴ്‌വാരത്തെ ജനങ്ങളുടെ സംരക്ഷണം കേരളത്തിന്റെ ഉത്തരവാദിത്തമെന്ന് വാദം; പരമാവധി വെള്ളം കൊണ്ടുപോകണമെന്ന ആവശ്യം തള്ളി; കേരളത്തിന്റെ നെഞ്ചിൽ വീണ്ടും തീകോരിയിടാൻ അതിവേഗം നിറഞ്ഞ് അണക്കെട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുമ്പെങ്ങും ഇല്ലാത്തവിധം കേരളത്തിൽ കാലവർഷം ശക്തമാകുകയും വൃഷ്ടിപ്രദേശങ്ങളിൽ നല്ല മഴ ലഭിക്കുകയും ചെയ്തതോടെ മുല്ലപ്പെരിയാർ ഡാം അതിവേഗം നിറയുന്നു. ഇതിന് പിന്നാലെ ഇന്ന് നിരീക്ഷണത്തിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്, അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിക്കുമെന്നു ഉറപ്പിച്ചിരിക്കുകയാണ് തമിഴ്‌നാട്. ഉപസമിതി യോഗത്തിലാണ് തമിഴ്‌നാട് പ്രതിനിധികൾ കർശന നിലപാടെടുത്തത്. 142 അടിയിലെത്തിയാൽ സ്പിൽവേയിലെ ഷട്ടറുകൾ തുറക്കുമെന്നും താഴ്‌വരയിലെ ജനത്തിന്റെ സുരക്ഷിതത്വം നോക്കേണ്ട ഉത്തരവാദിത്തം കേരളത്തിനാണെന്നും നിലപാടെടുത്ത തമിഴ്‌നാട്, പരമാവധി വെള്ളം കൊണ്ടു പോയി ജലനിരപ്പ് താഴ്‌ത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളുകയും ചെയ്തു.

അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനിടെയാണ് അഞ്ചംഗ ഉപസമിതി ഡാമിൽ സന്ദർശനം നടത്തിയത്. ഷട്ടറുകൾ പ്രവർത്തന സജ്ജമാണോയെന്നും സീപ്പേജ് വാട്ടറിന്റെ അളവും സമിതി പരിശോധിച്ചു. കേന്ദ്ര ജലകമ്മിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ വി.രാജേഷ് അധ്യക്ഷനായ സമിതിയിൽ ജലവകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ സോണി ദേവസ്യ, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ എൻ.എസ്. പ്രസീദ് എന്നിവരാണു കേരളത്തിന്റെ പ്രതിനിധികൾ. 2,100 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഇപ്പോൾ ഒഴുക്കി കൊണ്ടുപോകുന്നത്. 112 അടിയായിരുന്ന ജലനിരപ്പ് രണ്ടു മാസത്തിനുള്ളിൽ 133 അടിയിലേക്ക് ഉയരുകയായിരുന്നു. സെക്കൻഡിൽ 6,000 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.

അതേസമയം, നിലവിലെ സാഹചര്യത്തിൽ ജലനിരപ്പ് ഉയരുമെന്നും അശങ്കയുണ്ട്. ജലനിരപ്പ് അനുവദനീയമായ 142 അടിയിലേക്കും തുടർന്ന് സുപ്രീംകോടതിയുടെ അനുമതിയോടെ 152 അടിയിലേക്കും എത്തിക്കാനാണ് തമിഴ്‌നാട് ലക്ഷ്യമിടുന്നത്. 142 അടി ജലം സംഭരിച്ചാലും അണക്കെട്ടിനു തകരാറുണ്ടാകില്ലെന്നു സ്ഥാപിക്കാനും ഇതുവഴി സാധിക്കും. 2014 മെയ്‌ ഏഴിനാണ് ജലനിരപ്പ് 142 ആക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്. തുടർന്നു 2014 നവംബറിലും 2015 ഡിസംബറിലും ജലനിരപ്പ് 142 അടിയിലേക്ക് എത്തിയിരുന്നു. 136 അടിക്കു മുകളിൽ ജലനിരപ്പ് എത്തിയാൽ മാത്രമേ സ്പിൽവേയിലെ 13 ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടാൻ കഴിയുകയുള്ളു.

അതേസമയം, ജലനിരപ്പ് 152ലേക്ക് ഉയർത്താനുള്ള തമിഴ്‌നാടിന്റെ നീക്കത്തിന് ഏറ്റവും വലിയ വെല്ലുവിളി ബേബി ഡാമിന്റെ ബലക്ഷയമാണ്. ബേബി ഡാമിനും സഹായക ഡാം നിർമ്മിക്കുകയാണു തമിഴ്‌നാട് ലക്ഷ്യമിടുന്നത്. എന്നാൽ അറ്റകുറ്റപ്പണികളുടെ പേരിൽ സഹായക ഡാം നിർമ്മിക്കാനുള്ള നീക്കത്തെ കേരളം ശക്തമായി എതിർക്കുകയാണ്. ഇത് പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി തീരുമാനം അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് തമിഴ്‌നാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP