Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

ചെഷയർ ഹോമിലെ അന്തേവാസികൾക്ക് പ്രാതൽ നൽകി തുടക്കം; അവശത അനുഭവിക്കുന്നവർക്ക് ചികിൽസാ സഹായവും ഭക്ഷ്യകിറ്റ് വിതരണവും; കോവിഡു കാലത്ത് നേതാവിന്റെ സ്മരണയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി കുടുംബവും പാർട്ടി പ്രവർത്തകരും; അന്തരിച്ച മുൻ മന്ത്രി ടിഎം ജേക്കബിന്റെ സപ്തതി ആഘോഷിച്ചത് ഇങ്ങനെ

ചെഷയർ ഹോമിലെ അന്തേവാസികൾക്ക് പ്രാതൽ നൽകി തുടക്കം; അവശത അനുഭവിക്കുന്നവർക്ക് ചികിൽസാ സഹായവും ഭക്ഷ്യകിറ്റ് വിതരണവും; കോവിഡു കാലത്ത് നേതാവിന്റെ സ്മരണയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി കുടുംബവും പാർട്ടി പ്രവർത്തകരും; അന്തരിച്ച മുൻ മന്ത്രി ടിഎം ജേക്കബിന്റെ സപ്തതി ആഘോഷിച്ചത് ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രിയപ്പെട്ടവരുടെ സ്നേഹാഞ്ജലിയിൽ ടി.എം. ജേക്കബിന് സപ്തതി ആഘോഷം. കേരളാ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന അന്തരിച്ച ടി.എം ജേക്കബിന്റെ എഴുപതാം ജന്മദിനമായ ബുധനാഴ്ച അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും സഹപ്രവർത്തകരും പാർട്ടിയും 'ടി .എം.ജേക്കബ് സ്മരണാർത്ഥമുള്ള' ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി. കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ ഔപചാരികമായ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു സപ്തതി ചടങ്ങുകൾ.

രാവിലെ തിരുവനന്തപുരത്തെ ചെഷയർ ഹോമിലെ അന്തേവാസികൾക്ക് പ്രാതൽ നൽകിക്കൊണ്ടായിരുന്നു സപ്തതിയുട തുടക്കം. തുടർന്ന് ഉച്ചയ്ക്കും വൈകുന്നേരവും സമാനമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ മറ്റിടങ്ങളിൽ സംഘടിപ്പിച്ചു. ഇതിന് പുറമെ അവശതയനുഭവിക്കുന്നവർക്കുള്ള ചികിത്സാ സഹായവും ഭക്ഷ്യകിറ്റും വിതരണം ചെയ്തു.

Stories you may Like

1950 സെപ്റ്റംബർ 16ന് ജനിച്ച ടി.എം ജേക്കബ് 1977ൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായാണ് നിയമസഭയിൽ എത്തുന്നത്.തുടർന്ന് ഏഴു പ്രാവശ്യം എംഎ‍ൽഎ യായ ജേക്കബ് കേരള നിയമസഭ കണ്ട ഏറ്റവും മികച്ച സാമാജികൻ എന്ന അംഗീകാരം നേടി.അതുപോലെ നാലു പ്രാവശ്യം മന്ത്രിയായ ടി.എം ജേക്കബ് വിദ്യാഭ്യാസം ,സാംസ്‌കാരികം ,ജലസേചനം ,പൊതുവിതരണം എന്നീ വകുപ്പുകളിൽ വരുത്തിയ പരിഷ്‌ക്കാരങ്ങളുടെ പേരിൽ മികച്ച ഭരണാധികാരി എന്ന ബഹുമതിയും കരസ്ഥമാക്കി. 2011 ഒക്ടോബർ 30 ന് വിട പറഞ്ഞ ടി.എം ജേക്കബിന്റെ സ്നേഹത്തിനും സേവനത്തിനുമുള്ള അംഗീകാരമായിരുന്നു സപ്തതി ചടങ്ങുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP