Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കേസെടുക്കുന്നത് നിയമോപദേശം ലഭിച്ച ശേഷം; കോടതിയുടെ വിധിയിൽ അവ്യക്തതയുണ്ടെന്നാണ് വിജിലൻസ്

ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കേസെടുക്കുന്നത് നിയമോപദേശം ലഭിച്ച ശേഷം; കോടതിയുടെ വിധിയിൽ അവ്യക്തതയുണ്ടെന്നാണ് വിജിലൻസ്

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി നിർദേശിച്ചെങ്കിലും കേസെടുക്കാൻ തയ്യാറാല്ലെന്ന നിലപാടിലാണ് സർക്കാർ. നിയമോപദേശം തേടിയ ശേഷം മാത്രം കേസെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് വിജിലൻസ്. കേസെടുക്കാൻ ഉത്തരവിട്ട തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിധിയിൽ അവ്യക്തതയുണ്ടെന്ന കാരണം നിരത്തിയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ വിജിലൻസ് കേസെടുക്കാൻ മടിക്കുന്നത്.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കേസെടുക്കുന്നതിനു മുൻകൂർ അനുമതി ആവശ്യമില്ലെന്നും ഇവർക്കു പ്രത്യേക നിയമപരിരക്ഷയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പങ്കിനെ കുറിച്ച് വ്യത്യസ്തമായ പരാമർശങ്ങളാണ് വിധിയിലുള്ളത്. ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് പറയുമ്പോൾ തന്നെ ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്ക് നിയമപരിരക്ഷ ലഭിക്കില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഇവ തമ്മിലുള്ള പൊരുത്തക്കേടാണ് വിജിലൻസ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

ടൈറ്റാനിയം കമ്പനിയിൽ മലിനീകരണ നിയന്ത്രണ പ്ലാന്റ് നിർമ്മിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡാണു നിർദേശിച്ചത്. ഇത് അംഗീകരിച്ചു സുപ്രീം കോടതിയുടെ പരിസ്ഥിതി മേൽനോട്ട സമിതിക്കു മുഖ്യമന്ത്രി കത്തെഴുതി. ഈ കത്തിൽ മെക്കോൺ കമ്പനിയുടെ പേരു പറഞ്ഞു എന്നതുകൊണ്ടു മാത്രം മുഖ്യമന്ത്രിക്കു ഗൂഢാലോചനയിൽ പങ്കുണ്ടെന്നു പറയാനാവില്ല. മെക്കോൺ കമ്പനി നേരത്തേ പദ്ധതിക്കുവേണ്ടി ശുപാർശ സമർപ്പിച്ചിട്ടുള്ളതാണ്.

കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ രമേശ് ചെന്നിത്തല മന്ത്രി ആയിരുന്നില്ല. കെപിസിസി പ്രസിഡന്റും ആയിരുന്നില്ല. ഈ സാഹചര്യത്തിൽ രമേശിനെതിരെ കേസെടുക്കുന്നതിന്റെ അടിസ്ഥാനം എന്താണെന്നും വിജിലൻസ് നിയമവിദഗ്ദ്ധരോട് ആരായും. കേസെടുക്കണമെന്ന കോടതി ഉത്തരവിനെതിരെ അപ്പീൽ പോകേണ്ട ആവശ്യമില്ലെന്നും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം കേസിൽ കോടതി നിർദ്ദേശിച്ച, ടൈറ്റാനിയം മുൻ ചെയർമാൻ ടി.ബാലകൃഷ്ണനും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരെ കേസെടുക്കാൻ തടസമൊന്നുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP