Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓടക്കാലിയിൽ ടിപ്പർ ലോറി പാറമടയിൽ വീണു ഡ്രൈവർ മരിച്ചു; അപകടം പാറമടയിൽ മണ്ണ് അടിക്കുന്നതിനിടെ

ഓടക്കാലിയിൽ ടിപ്പർ ലോറി പാറമടയിൽ വീണു ഡ്രൈവർ മരിച്ചു; അപകടം പാറമടയിൽ മണ്ണ് അടിക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓടക്കാലി തലപുഞ്ചയ്ക്ക് സമീപം ഉപയോഗ ശൂന്യമായ പാറമടയിൽ ടിപ്പർ ലോറി വീണ് ഡ്രൈവർ മരിച്ചു. കോതമംഗലം സ്വദേശി സച്ചു സജിൻ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടം.

പാറമടയിൽ മണ്ണ് അടിക്കുന്നതിനിടയിൽ ലോറി നിയന്ത്രണം വിട്ട് പാറമടയിലേക്ക് പതിക്കുകയായിരുന്നു.

പെരുമ്പാവൂർ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി എൻ സുബ്രഹ്‌മണ്യന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷപ്രവർത്തനം നടത്തിയത്.

എന്നാൽ വർഷങ്ങളായി ഉപയോഗ ശൂന്യമായ പറമടയിലെ വെള്ളത്തിൽ ഇറങ്ങിയ സേനാംഗങ്ങൾക്കു ഗുരുതരമായി പൊള്ളലേറ്റു. വെള്ളത്തിൽ രാസമാലിന്യം കലർന്നിരുന്നതിനാലാണ് പൊള്ളലേറ്റത്.

തുടർന്ന് ക്രെയിൻ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി ലോറി ഉയർത്തി മൃതദേഹം പുറത്തെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP