Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമിത ഭാരം കയറ്റിയ ടിപ്പർലോറിക്ക് പിഴ ചുമത്തി; കോഴിക്കോട് മുക്കത്ത് ടിപ്പർ ലോറി ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു

അമിത ഭാരം കയറ്റിയ ടിപ്പർലോറിക്ക് പിഴ ചുമത്തി; കോഴിക്കോട് മുക്കത്ത് ടിപ്പർ ലോറി ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ജീവനൊടുക്കുമെന്ന് ഫേസ്‌ബുക്കിലൂടെ ഭീഷണി മുഴക്കിയ ശേഷം കോഴിക്കോട് മുക്കത്ത് ടിപ്പർ ലോറി ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു. ഫേസ്‌ബുക്കിലൂടെ ഭീക്ഷണി മുഴക്കിയ ശേഷമാണ് നെല്ലിക്കാ പറമ്പ് സ്വദേശിയായ മുഹമ്മദ് ഇർഷാദ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അമിത ഭാരം കയറ്റിയ ടിപ്പർലോറിക്ക് പിഴ ചുമത്തിയതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യ ശ്രമം. നാട്ടുകാർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദ് ഇർഷാദ് അപകട നില തരണം ചെയ്തു.

ഫേസ്‌ബുക്ക് ലൈവ് കണ്ട് ഓടിയെത്തിയ സുഹൃത്തുക്കൾ ഉടനെ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. ഓപ്പറേഷന‍് വാൾ സ്റ്റോൺ എന്ന പേരിൽ വിജിലൻസ് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇർഷാദിന്റെ വാഹനം പിടികൂടുന്നത്. ജിയോളജി അനുവദിച്ച 8.5 ടണ്ണിലധികം കല്ല് കയറ്റിയതിനാലായിരുന്നു നടപടി. ഇർഷാദിൻറേതടക്കം പതിനൊന്ന് ലോറികളിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. വിജിലൻസിന്റെ ശുപാർശ പ്രകാരം ജിയോളജി വകുപ്പാണ് പിഴ ചുമത്തിയത്. ക്രമക്കേട് കണ്ടെത്തിയതിനാലാണ് പിഴ ചുമത്തിയെതന്നും പൊലീസിന്റെ ഭാഗത്ത് വീഴ്‌ച്ച സംഭവിച്ചിട്ടില്ലെന്നുമാണ് വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈഎസ്‌പി പി ജി ജോൺസന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP