Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെറുതെ തള്ളിയതല്ല കഴിഞ്ഞ പ്രളയത്തിൽ എ.എം.എം.എ നൽകിയത് 5.90 കോടി; തെളിവും രേഖയുമൊക്കെ ബന്ധപ്പെട്ടവർ തരും; പണം എന്ത് ചെയ്‌തെന്ന് ചോദിച്ചപ്പോൾ മറുപടിയും കൃത്യമല്ല; കാര്യങ്ങൾ ചോദിച്ചതിന് ടിനി ടോമിന്റെ അമ്മയ്ക്ക് വിളിച്ചിട്ട് എന്ത് കാര്യം? പറഞ്ഞതെല്ലാം വിവാദമാവുമ്പോൾ വിശദീകരണവുമായി നടൻ

വെറുതെ തള്ളിയതല്ല കഴിഞ്ഞ പ്രളയത്തിൽ എ.എം.എം.എ നൽകിയത് 5.90 കോടി; തെളിവും രേഖയുമൊക്കെ ബന്ധപ്പെട്ടവർ തരും; പണം എന്ത് ചെയ്‌തെന്ന് ചോദിച്ചപ്പോൾ മറുപടിയും കൃത്യമല്ല; കാര്യങ്ങൾ ചോദിച്ചതിന് ടിനി ടോമിന്റെ അമ്മയ്ക്ക് വിളിച്ചിട്ട് എന്ത് കാര്യം? പറഞ്ഞതെല്ലാം വിവാദമാവുമ്പോൾ വിശദീകരണവുമായി നടൻ

സുവർണ്ണ പി.എസ്


കൊച്ചി:കഴിഞ്ഞ പ്രളയ കാലത്ത് നിരവധിയാളുകളാണ് സകലതും നഷ്ടപ്പെട്ട് ദുരിതം അനുഭവിച്ചത്. എന്നാൽ കേരളം മുഴുവൻ കൂടെ നിന്ന് അവരെയെല്ലാം കൈപിടിച്ച് ഉയർത്തി. കേരളത്തിന് പുറത്ത് നിന്നും സഹായങ്ങൾ എത്തി. സാധാരണക്കാർ മുതൽ സിനിമ പ്രവർത്തകർവരെയുണ്ട് ആ കൂട്ടത്തിൽ. എന്നാൽ പ്രളയം കഴിഞ്ഞ് ഒരു വർഷം തികയുമ്പോൾ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി പിരിച്ച് നൽകിയ പണം എവിടെ പോയി അതുകൊണ്ട് എന്ത് ചെയ്തു എന്ന് ചോദിച്ച് പലരും എത്തി തുടങ്ങി. സിനിമയിൽ നിന്ന് ഉൾപ്പെടെ ചോദ്യങ്ങൾ ഉയരുകയാണ്. ഇപ്പോൾ ഒടുവിലായി ടിനി ടോമാണ് പ്രളയ ബാധിതർക്കായി സമാഹരിച്ച പണം എന്ത് ചെയ്തു എന്ന ചോദ്യവുമായി എത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണ താരസംഘടനയായ അമ്മ അഞ്ച് കോടി രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയെന്നും എന്നാൽ പണം എന്ത് ചെയ്തെന്ന് അന്വേഷിച്ചപ്പോൾ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നുമാണ് ടിനി ടോം പറയുന്നത്. എന്നാൽ ഇതിന് പിന്നാലെ താരത്തിനെതിരെ വൻ വിമർശനമാണ് ഉയർന്ന് വരുന്നത്. താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ താൻ പറഞ്ഞതിന് വിശദീകരണവുമായി ടിനി ടോം തന്നെ എത്തുകയും ചെയ്തു. അഞ്ച് കോടിയല്ല അമ്മ കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. അത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ആരുടെയും മനസ് വിഷമിപ്പിക്കാൻ ആഗ്രഹിക്കാത്ത ആളാണ് ഞാൻ. നമ്മൾ ആരുടെയെങ്കിലും മനസ് വിഷമിപ്പിച്ചാൽ നമ്മളും വിഷമിക്കേണ്ടി വരുമെന്നാണ് ടിനി ടോം പറഞ്ഞത്. മാത്രമല്ല താരസംഘടന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയ പണത്തെക്കുറിച്ച് ചോദിക്കാനുള്ള കാരണവും താരം വ്യക്തമാക്കുന്നുണ്ട്. ഫേസ് ബുക്ക് ലൈവിലൂടെയാണ് താരത്തിന് പറയാനുള്ളത് വ്യക്തമാക്കിയത്.

അഞ്ച് കോടി തള്ളിയതല്ലെന്നും അഞ്ച് കോടി 90 ലക്ഷമുണ്ട്. അതിന്റെ ബില്ലും കാര്യങ്ങളും അമ്മയുടെ സംഘാടകർ അറിയിക്കും. അത് കണക്ക് പറഞ്ഞതല്ല. സഹജീവികൾക്ക് വീട് കിട്ടണം അത്രേയുള്ളു. കാരണം പ്രളയം താനും അനുഭവിച്ചതാണ് എന്നും താരം പറയുന്നുണ്ട്. ഇത് കൂടാതെ തന്റെ സമയം നോക്കി താനും സഹായിക്കുന്നുണ്ടെന്നും പറയുന്ന താരം പല രീതിയിലും താൻ പറഞ്ഞതിനെതിരെ ആളുകൾ പ്രതികരിച്ചുവെന്നും അത് കുഴപ്പമില്ലെന്നും ചിലർ അമ്മയ്ക്ക് വരെ വിളിച്ചെന്നും. വീട്ടിലിരിക്കുന്ന അമ്മ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എന്നാലും കുഴപ്പമില്ലെന്നും പറഞ്ഞു . മാത്രമല്ല ഞാനെന്റെ പ്രവർത്തനം തുടർന്നു കൊണ്ടിരിക്കുമെന്നും ടിനി ടോം ഫേസ് ബുക്ക് ലൈവിൽ വ്യക്തമാക്കുന്നുണ്ട്.

കാര്യങ്ങൾ തുറന്ന് ചോദിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നിന്ന് ടിനി ടോമിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. എന്തൊക്കെയുണ്ടായാലും പറഞ്ഞതിൽ തന്നെ ഉറച്ച് നിൽക്കുകയാണ് താരം. എന്തായാലും സാധാരണക്കാരും സിനിമാക്കാരും ഉൾപ്പെടെയുള്ളവർ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയ പണം എന്ത് ചെയ്തു എന്ന ചോദ്യവുമായി എത്തുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP