Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിലിൽ ഉണ്ടാകുമെന്ന ടിക്കാറാം മീണ; അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്നും ഏത് സമയത്തും തെരഞ്ഞെടുപ്പ് നടത്താൻ സജ്ജമെന്നും ടിക്കാറാം മീണ

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിലിൽ ഉണ്ടാകുമെന്ന ടിക്കാറാം മീണ; അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്നും ഏത് സമയത്തും തെരഞ്ഞെടുപ്പ് നടത്താൻ സജ്ജമെന്നും ടിക്കാറാം മീണ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഏപ്രിൽ മാസത്തിൽ കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടക്കാമെന്ന സൂചനയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ. മാർച്ചിൽ തെരഞ്ഞെടുപ്പുണ്ടാകില്ലെന്നും ഏപ്രിൽ മാസത്തിലാകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വർഷം അവസാനമായതിനാൽ മാർച്ചിൽ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യത ഇല്ല. അതുകൊണ്ടാണ് ഏപ്രിൽ മാസത്തിൽ പ്രതീക്ഷിക്കുന്നത്. അന്തിമ തീരുമാനം പറയേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആണ്. ഏത് സമയത്ത് ഉപതെരഞ്ഞെടുപ്പ് വന്നാലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണ സജ്ജമാണെന്ന് ടിക്കാറാം മീണ പറഞ്ഞു

മുൻ മന്ത്രിയും എംഎൽഎയുമായ തോമസ് ചാണ്ടിയുടെ വിയോഗത്തോടെയാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ബലാബലം പരീക്ഷിക്കുന്ന ഉപതെരഞ്ഞെടുപ്പ് എന്ന നിലയിൽ വലിയ പ്രാധാന്യമാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫും യുഡിഎഫും ബിജെപിയും കൽപ്പിക്കുന്നത്.

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ എൻസിപിക്ക് തന്നെ സീറ്റ് നൽകി മണ്ഡലം നിലനിർത്താനാണ് എൽഡിഎഫ്. അന്തരിച്ച എംഎൽഎ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിനെ മത്സരിപ്പിക്കാനാണ് എൽഡിഎഫ് നീക്കം. യുഡിഎഫിൽ കുട്ടനാട് സീറ്റിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം മുതലെടുക്കാനാവും എൽഡിഎഫ് ശ്രമിക്കുക. ഉപതെരഞ്ഞെടുപ്പുകളിൽ തുടക്കം മുതൽ ഒരുക്കം തുടങ്ങി കളം പിടിക്കുക എന്ന തന്ത്രമാണ് പാലാ മുതൽ എൽഡിഎഫ് സ്വീകരിക്കുന്ന ശൈലി.

അതേസമയം, യുഡിഎഫിൽ ആശയക്കുഴപ്പം തുടരുകയാണ്. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച സീറ്റാണ് കുട്ടനാട്. ഇക്കുറി സീറ്റ് വേണമെന്ന പിടിവാശിയിൽ ജോസ് കെ മാണി ജോസഫ് പക്ഷങ്ങൾ രംഗത്തുണ്ട്. തർക്കം തുടരുന്ന സാഹചര്യത്തിൽ സീറ്റ് ഏറ്റെടുത്താലോ എന്ന ചിന്ത കോൺഗ്രസ് നേതാക്കൾക്കുണ്ട്. ജോസഫ് വാഴയ്ക്കനെ കോൺഗ്രസ് നേതൃത്വം പരിഗണിച്ചതുമാണ്. എന്നാൽ ജോസ് കെ മാണി പക്ഷം നിലപാട് കടുപ്പിച്ചതോടെ കോൺഗ്രസ് നേതാക്കൾ തത്കാലം അയഞ്ഞിട്ടുണ്ട്. ചർച്ചകൾക്ക് ഒടുവിൽ കുട്ടനാട് കൈയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. യുഡിഎഫിലെ തർക്കങ്ങൾക്കിടെ ആദ്യവട്ട പ്രചാരണം പൂർത്തിയാക്കാനാവും എൽഡിഎഫിന്റെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP