Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവിധ ജില്ലകളിൽ റിട്ടേണിങ് ഓഫീസർമാരായി പ്രവർത്തിക്കേണ്ടവരെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയിരുന്നു; പലരും പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിച്ചിട്ടില്ല; റിട്ടേണിങ് ഓഫീസർമാർ 30നകം ജോലിയിൽ പ്രവേശിക്കണം; അല്ലാത്തവർക്കെതിരെ കർശന നടപടി

വിവിധ ജില്ലകളിൽ റിട്ടേണിങ് ഓഫീസർമാരായി പ്രവർത്തിക്കേണ്ടവരെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയിരുന്നു; പലരും പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിച്ചിട്ടില്ല; റിട്ടേണിങ് ഓഫീസർമാർ 30നകം ജോലിയിൽ പ്രവേശിക്കണം; അല്ലാത്തവർക്കെതിരെ കർശന നടപടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫീസർമാരായി പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥർ 30നകം ജോലിയിൽ പ്രവേശിക്കണമെന്നും അല്ലാത്തവർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെ കർശന നടപടിയുണ്ടാവുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.

വിവിധ ജില്ലകളിൽ റിട്ടേണിങ് ഓഫീസർമാരായി പ്രവർത്തിക്കേണ്ടവരെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയിരുന്നു. എന്നാൽ പലരും പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഫെബ്രുവരി ഒന്നു മുതൽ മൂന്നു വരെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫീസർമാർക്കുള്ള പരിശീലന പരിപാടി ഇലക്ഷൻ കമ്മീഷൻ നടത്താൻ നിശ്ചയിച്ചിരുന്നു.

ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിക്കാത്തത് ഇതിന് തടസമുണ്ടാക്കുന്ന സ്ഥിതിയാണ്. ഈ വിവരം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP