Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടിക് ടോക്കിൽ പരിചയപ്പെട്ട യുവാവിനൊപ്പം അഞ്ജന പോയത് പിഞ്ചുകുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ച്; ബാംഗ്ലൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത കമിതാക്കളെ റിമാൻഡ് ചെയ്തു

ടിക് ടോക്കിൽ പരിചയപ്പെട്ട യുവാവിനൊപ്പം അഞ്ജന പോയത് പിഞ്ചുകുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ച്; ബാംഗ്ലൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത കമിതാക്കളെ റിമാൻഡ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ടിക് ടോക് കാമുകനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ മാതാവിനെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ വേറ്റിനാട് സ്വദേശിനി അഞ്ജന(28) ആണ് ടിക് ടോക്കിൽ പരിചയപ്പെട്ട യുവാവിനൊപ്പം കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പോയത്. കാഞ്ഞിരപ്പള്ളി സ്വദേശി സരുൺ(24) എന്നയാളോടൊപ്പമാണ് യുവതി ഒളിച്ചോടിയത്. അഞ്ജനക്ക് നാലും, പത്തും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.

യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയും കാമുകനും ബാംഗ്ലൂരിൽ ഉണ്ടെന്ന് മനസ്സിലാക്കുന്നത്. തുടർന്ന് ഇവരെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP