Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വയനാട്ടിൽ വനംവകുപ്പിന്റെ കൂട്ടിലായ കടുവയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി; കാട്ടിലേക്ക് തിരികെ വിടുന്ന കാര്യത്തിൽ ആശയക്കുഴപ്പം

വയനാട്ടിൽ വനംവകുപ്പിന്റെ കൂട്ടിലായ കടുവയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി; കാട്ടിലേക്ക് തിരികെ വിടുന്ന കാര്യത്തിൽ ആശയക്കുഴപ്പം

മറുനാടൻ ഡെസ്‌ക്‌

വയനാട്: ചീയമ്പത്ത് വനംവകുപ്പിന്റെ കൂട്ടിലായ കടുവയെ മൃഗശാലയിലേക്ക് മാറ്റണോ കാട്ടിൽ തിരികെ വിടണോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. അതേസമയം, കടുവയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കടുവയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ട്. പല്ലു പോയതിനാൽ ഇര തേടാൻ ബുദ്ധിമുട്ടുണ്ടെന്നും വനംവകുപ്പ് സീനിയർ വെറ്റിനററി സർജൻ അറിയിച്ചു.

ഇരുളം ചീയമ്പം ആനപന്തി കോളനി ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് കടുവ കുടുങ്ങിയത്. മൂന്ന് മാസമായി സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ ചെതലയം റെയ്ഞ്ചിൽ വരുന്ന ചീയമ്പം 73 ആദിവാസി കോളനിയിലും, ആനപ്പന്തി, ചെട്ടി പാമ്പ്ര, തുടങ്ങിയ സ്ഥലങ്ങളിലും കടുവാ സാന്നിധ്യം ഉണ്ടായിരുന്നു. ഇതിനകം 12 വളർത്ത് മൃഗങ്ങളെ കടുവ കൊന്ന് തിന്നു. കടുവയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP