Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയനാട്ടിൽ വീണ്ടും വന്യമൃഗ ആക്രമം; ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ സാധിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധവും, റോഡ് ഉപരോധവും; അക്രമസക്തനായ കടുവ സമീപത്തെ വളർത്തു മൃഗങ്ങളെ കൊന്നു തിന്നു

വയനാട്ടിൽ വീണ്ടും വന്യമൃഗ ആക്രമം; ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ സാധിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധവും, റോഡ് ഉപരോധവും; അക്രമസക്തനായ കടുവ സമീപത്തെ വളർത്തു മൃഗങ്ങളെ കൊന്നു തിന്നു

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: വയനാട്ടിൽ വീണ്ടും വന്യമൃഗ ആക്രമം. രണ്ടുദിവസം മുൻപ് ഗ്രാമത്തിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ഇതുവരെ സാധിക്കാത്തതിൽ പ്രതിഷേധവും, റോഡ് ഉപരോധവും. ചിരാലിലെ ജനവാസ മേഖലയിലാണ് കടുവ ഇറങ്ങിയത്. അക്രമസക്തനായ കടുവ വളർത്തു മൃഗങ്ങളെ കൊന്നു തിന്നുകയും, ഒരാളെ ആക്രമിക്കാൻ തുനിയുകയും ചെയ്തു.

കടുവ ഭീതിയിൽ നാട്ടുകാർ പ്രതിഷേധവും റോഡ് ഉപരോധവും നടത്തി. പാതി തിന്ന പശുവിന്റെ ജഡവുമായാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. അതെസമയം വനം വകുപ്പ് അധികൃതരുടെ അനാസ്ഥയാണ് ഇടയ്ക്കിടക്ക് കടുവയും, പുലിയുമടങ്ങുന്ന വന്യ മൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം രാവിലെ കഴമ്പിലെ ആത്താർ രാമകൃഷ്ണന്റെ വീട്ടിലെത്തിയ കടുവ വളർത്തു പശുവിനെ കൊന്നു തിന്നുകയും സമീപ വാസിയായ ധനുഷിനെ ആക്രമിക്കാൻ അടുക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് ധനുഷ് രക്ഷപെട്ടത്. കടുവയെ കണ്ട് ഭയന്നോടിയ ഇയാൾ വീണു പരുക്കേറ്റിരുന്നു. ഇതേ തുടർന്ന് ചീരാൽ ഗവ:മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കെണി വച്ചിരുന്നു പക്ഷെ പിന്നീട് കടുവയെ കണ്ടത് സ്ഥലത്തു നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള കഴമ്പിലായിരുന്നു. അതുകൊണ്ട് തന്നെ നാട്ടുകാർക്ക് ഭീതിയേറുകയാണ്.

മയക്കുവെടി വിദഗ്ദ്ധരും വനംവകുപ്പും ചേർന്ന് കടുവയെ പിൻതുടർന്നെങ്കിലും കടുവയെ പിടികൂടാൻ സാധിച്ചില്ല. ജനങ്ങൾ നടത്തിയ റോഡ് ഉപരോധം ഗതാഗതത്തെ കാര്യമായി ബാധിച്ചു. തുടർന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഏറ്റതോടെയാണ് നാട്ടുകാർ ഉപരോധം നിർത്തിയത്. വ്യാഴാഴ്ച ഇതേ സ്ഥലത്ത് കടുവ ആക്രമിച്ച പോത്തിന്റെ ജഡവുമായും നാട്ടുകാർ ഉപരോധം നടത്തിയിരുന്നു. അധികൃതരുടെ അനാസ്ഥയെ തുടർന്ന് ബിജെപി നടത്തിയ ഹർത്താലും പൂർണമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP