Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബത്തേരിയെ ഭീതിയിലാഴ്‌ത്തി വീണ്ടും കടുവ സാന്നിദ്ധ്യം; കടുവയെ വീണ്ടും കണ്ടത് ജനവാസ മേഖലയായ സത്രംകുന്നിൽ; പ്രദേശവാസികൾ കടുവയെ കണ്ടത് രണ്ട് ദിവസത്തിനിടെ മൂന്നുതവണ

ബത്തേരിയെ ഭീതിയിലാഴ്‌ത്തി വീണ്ടും കടുവ സാന്നിദ്ധ്യം; കടുവയെ വീണ്ടും കണ്ടത് ജനവാസ മേഖലയായ സത്രംകുന്നിൽ;   പ്രദേശവാസികൾ കടുവയെ കണ്ടത് രണ്ട് ദിവസത്തിനിടെ മൂന്നുതവണ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: നഗരത്തിന് സമീപമുള്ള ജനവാസമേഖലയായ സത്രംകുന്നിൽ വീണ്ടും കടുവ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് പ്രദേശവാസിയായ രാംദാസ് കടുവയെ കണ്ടത്.ചൊവ്വാഴ്ച രാവിലെയും വൈകീട്ടും കടുവയെ കണ്ട അതേസ്ഥലത്തുവെച്ചുതന്നെ ബുധനാഴ്ചയും കടുവയെ കണ്ടെന്നാണ് ഇദ്ദേഹം അധികൃതരെ അറിയിച്ചിട്ടുള്ളത്.വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ജീവനക്കാർ പടക്കം പൊട്ടിച്ച് കുടുവയെ ഉൾക്കാട്ടിലേക്ക് തുരത്തിയെന്നാണ് പറയുന്നത്.

അതേ സമയം പ്രദേശവാസികളിൽ നിന്ന് ഭീതി അകന്നിട്ടില്ല. രാംദാസിന്റെ വീട്ടിൽ നിന്ന് ഏതാനും മീറ്ററുകൾ മാറിയാണ് കടുവയെ കണ്ടത്.സത്രംകുന്നിൽ മുമ്പും കടുവയുടെ സാന്നിധ്യം സ്ഥിരികീരിച്ചിട്ടുണ്ട്.വയനാട് വന്യജീവിസങ്കേതത്തിന്റെ അതിർത്തി കൂടിയാണ് സത്രംകുന്ന്. ആനശല്യം തടയാനായി റെയിൽപാളവേലി ഇവിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പന്നി, കടുവ തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് എത്തുന്നതിന് പരാഹാരമായിട്ടില്ല.

ബത്തേരി നഗരത്തിനോട് ചേർന്ന് കിടക്കുന്ന കട്ടയാട് ഭാഗത്തും കടുവശല്യമുണ്ട്. പലപ്പോഴായി പ്രദേശവാസികളിൽ ചിലർ കടുവയെ കണ്ടിരുന്നു. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ പകൽപോലും കടുവകൾ കാപ്പിത്തോട്ടത്തിലും മറ്റും തമ്പടിച്ച സംഭവങ്ങൾ കട്ടയാട് മേഖലയിലുണ്ടായിരുന്നു. വനംവകുപ്പിന്റെ നിരന്തര നിരീക്ഷണങ്ങൾ ഉണ്ടെങ്കിലും ഇവിടെയും ഇരുട്ട് പരക്കുന്നതിന് മുമ്പ് വീടണയുകയാണ് ജനങ്ങൾ.

എങ്കിലും റെയിൽപ്പാള വേലി വന്നത് ആനശല്യത്തിന് ഒരുപരിധിവരെ പരിഹാരമായിട്ടുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്.വനം താഴ്ഭാഗത്തായതിനാൽ തന്നെ ആനകളുടെ ശല്യം കുറവാണെന്ന് നാട്ടുകാർ പറയുന്നു.എന്നാൽ കുറ്റിക്കാടുകളും മറ്റും യഥേഷ്ടമുള്ളതിനാൽ പുലി, കടുവ, പന്നി എന്നിവ ഏത് സമയവും പ്രത്യക്ഷപ്പെടാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP