Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ച് കൊല്ലും; മുഖ്യവനപാലകൻ അധികൃതർക്ക് നിർദ്ദേശം നൽകി

വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ച് കൊല്ലും; മുഖ്യവനപാലകൻ അധികൃതർക്ക് നിർദ്ദേശം നൽകി

സുൽത്താൻ ബത്തേരി: വയനാടിൽ ഭീതി പടർത്തുന്ന നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവിട്ടു. ഇതിനായി മുഖ്യ വനപാലകൻ വാക്കാൽ നിർദ്ദേശം നൽകി. കടുവയെ കണ്ടെത്താൻ തമിഴ്ടനാടിന്റെ സഹായവും കേരളം തേടിയിട്ടുണ്ട്. നേരത്തേ കടുവയെ പിടികൂടിയാൽ മൃഗശാലയിലേക്ക് മാറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, കടുവ അടുത്തിടെ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയതോടെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

അതിനിടെ വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണമുണ്ടായി. ചേലക്കരയിലാണ് ആക്രമണമുണ്ടായത്. വൈകുന്നേരം ആറുമണിയോടെയാണ് ഒരാളെ കടുവ ആക്രമിച്ചത്. ശനിയാഴ്ച രാവിലെ കേരള-കർണാടക അതിർത്തി പ്രദേശമായ പാട്ടവയലിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ചിരുന്നു. പാട്ടവയൽ സ്വദേശി മഹാലക്ഷ്മിയാണു മരിച്ചത്. പ്രദേശത്തെ തേയിലക്കാട്ടിൽ ജോലി ചെയ്യുന്നതിനിടെ ഉച്ചയ്ക്ക് 12 ഓടെയാണു യുവതിയെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്.

നീലഗിരകേരള അതിർത്തിയിലുള്ള ഓടോടുവയലിൽ കടുവ സ്ത്രീയെ ആക്രമിച്ചു കൊന്നിത്. എസ്‌റ്റേറ്റ് തൊഴിലാളിയായ മഹാലക്ഷ്മി(34)യെയാണ് കടുവ ആക്രമിച്ചത്. കൂടാതെ കുറച്ച് ദിവസം മുമ്പ് കടുവയുടെ ആക്രമണത്തിൽ മറ്റൊരാൾ കൂടി കൊല്ലപ്പെട്ടിരുന്നു. വയനാട്ടിലെ നൂൽപുഴ ഭാഗത്തെ മുക്കുത്തിക്കുന്ന് പുത്തൂർവയൽ ഭാസ്‌കരനെ(60)യാണ് കടുവ കൊന്നത്.

ഇതേ കടുവ തന്നെയാണ് ഇന്നും ആക്രമിച്ചതെന്ന് തന്നെയാണ് വനപാലകരുടെ വിലയിരുത്തൽ. ഇതിനെ തുടർന്നാണ് കടുവയെ കൊല്ലാൻ തീരുമാനിച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP