Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തുഷാറിന് ഉജ്വല വരവേൽപ്പ് നൽകി വയനാട്; കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് പിന്നാലെ വാഹന വ്യൂഹ അകമ്പടിയോടെ കൽപറ്റയിൽ എത്തി എൻഡിഎ സ്ഥാനാർത്ഥി; പൊരിവെയിലിലും ആവേശം തിരതല്ലുന്ന പ്രചരണത്തിന് സാക്ഷിയായി കൽപ്പറ്റ

തുഷാറിന് ഉജ്വല വരവേൽപ്പ് നൽകി വയനാട്; കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് പിന്നാലെ വാഹന വ്യൂഹ അകമ്പടിയോടെ കൽപറ്റയിൽ എത്തി എൻഡിഎ സ്ഥാനാർത്ഥി; പൊരിവെയിലിലും ആവേശം തിരതല്ലുന്ന പ്രചരണത്തിന് സാക്ഷിയായി കൽപ്പറ്റ

മറുനാടൻ ഡെസ്‌ക്‌

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് വയനാട്ടിൽ ഉജ്വല വരവേൽപ്പ്. എൻഡിഎ നേതാക്കൾ അദ്ദേഹത്തെ ലക്കിടിയിൽ സ്വീകരിച്ചു. തുടർന്ന് കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. വാഹനവ്യൂഹ അകമ്പടിയോടെ കൽപ്പറ്റയിൽ എത്തിയ അദ്ദേഹം അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തി .ക്ഷേത്രം വൈസ് പ്രസിഡണ്ട് ഇ.എസ് സുരേഷ് സ്വാമി സെക്രട്ടറി സി.കെ മഹേഷ് കുമാർ ഭരണസമിതി അംഗം എം നാരായണൻ തുടങ്ങിയവർ ചേർന്ന് തുഷാറിനെ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം പതിനൊന്നരയോടെ തുറന്ന വാഹനത്തിൽ അദ്ദേഹം എൻഡിഎ റോഡ് ഷോയിൽ പങ്കാളിയായി.

പൊരിവെയിലത്തും ആവേശം അലതല്ലിയ പ്രചരണമാണ് കൽപ്പറ്റയിൽ കണ്ടത്. താളവാദ്യ മേളങ്ങളുടെയും അമ്മൻകുടത്തിന്റെയും അകമ്പടിയോടെ ആയിരക്കണക്കിന് പ്രവർത്തകരാണ് തുഷാറിന് അഭിവാദ്യം അർപ്പിച്ച് പ്രചാരണത്തിൽ പങ്കാളിയായത്. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൈലി വാത്യാട്ട് ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഫാ. റിജോ നിരപ്പുകണ്ടം, സുഭാഷ് വാസു, കെ. പത്മകുമാർ, ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡണ്ട് എൻ.കെ ഷാജി, അഡ്വ. സിനിൽ മുണ്ടപ്പള്ളി, ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ദാസൻ, ബിഡിജെഎസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഗിരി പാമ്പനാൽ, ബിഡിജെഎസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ദാസൻ തളിപ്പറമ്പ്.

ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കർ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ജി ആനന്ദകുമാർ, കെ.ബി മദൻലാൽ, കെ സദാനന്ദൻ, പി. രഘുനാഥ്, പള്ളിയറ രാമൻ, കെ. മോഹൻദാസ്, രാധാ സുരേഷ്, ജയ രവീന്ദ്രൻ, അല്ലി റാണി, രജിത അശോകൻ, എം. ശാന്തകുമാരി, കൂട്ടാറ ദാമോദരൻ, അഖിൽ പ്രേം സി, പ്രശാന്ത് മലവയൽ, കെ. സുബ്രമണ്യൻ, പള്ളിയറ മുകുന്ദൻ, പി.വി ന്യൂട്ടൻ, പി. എം അരവിന്ദൻ, കണ്ണൻ കണിയാരം, ആരോട രാമചന്ദ്രൻ, കേരള കോൺഗ്രസ് പി.സി തോമസ് സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി ആന്റോ അഗസ്റ്റിൻ, ജില്ലാ പ്രസിഡണ്ട് അനിൽ കരണി, മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു.

മത്സരം താനും രാഹുലും തമ്മിൽ: തുഷാർ

വയനാട് ലോകസഭാ മണ്ഡലത്തിൽ മത്സരം താനും രാഹുലും തമ്മിലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡണ്ടും എൻഡിഎ ലോകസഭാ സ്ഥാനാർത്ഥിയുമായ തുഷാർ വെള്ളാപ്പള്ളി. കൽപ്പറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിന്റെ മണ്ഡലമായ അമേഠിയിൽ നിന്ന് ജനങ്ങൾ അദ്ദേഹത്തെ നിഷ്‌കാഷിതനാക്കിയിരിക്കുകയാണ്. പരാജയ ഭീതിമൂലമാണ് ന്യൂനപക്ഷ വോട്ടിൽ കണ്ണുംനട്ട് രാഹുൽ ഇവിടെ എത്തുന്നത്. അമേഠിയിൽ ഒന്നും ചെയ്യാത്ത രാഹുൽ ഇവിടെ എന്തങ്കിലും ചെയ്യുമെന്ന് പറയുന്നത് തന്നെ മൗഢ്യമാണ്. ലോകത്തിന് മാതൃകയായ നാരേന്ദ്ര മോദിയുടെ കരങ്ങൾക്ക് ശക്തി പകരാൻ തന്നെ ജനങ്ങൽ തെരഞ്ഞെടുക്കുക തന്നെ ചെയ്യുമെന്നും അദേഹം പറഞ്ഞു.

വയനാടിന്റെ വികസനത്തിന് രാത്രി യാത്രാ നിരോധനം, ബദൽ പാത, റെയിൽവേ, എയിംസ്, കാർഷിക, ആദിവാസി, ന്യൂനപക്ഷ പാക്കേജുകൾ തുടങ്ങി പലകാര്യങ്ങളും ആസ്പിരേഷൻ ജില്ലാ പദ്ധതിയിലൂടെ ഇവിടെ നടപ്പിക്കാനാകും എന്നും അദേഹം പറഞ്ഞു. തുഷാർ വെള്ളാപ്പള്ളി നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഇന്നലെ വിവിധ മതനേതാക്കളുമായും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും ചർച്ച നടത്തി അനുഗ്രഹാശംസകൾ സ്വീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP