Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തുമ്പ പൊലീസ് സ്‌റ്റേഷനിലെ ആറ് പൊലീസുകാർക്ക് കോവിഡ്; ഇതോടെ സ്‌റ്റേഷനിൽ രോഗം ബാധിച്ച പൊലീസുകാരുടെ എണ്ണം 17 ആയി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തുമ്പ പൊലീസ് സ്റ്റേഷനിൽ കൂടുതൽ പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആറ് പൊലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഈ സ്റ്റേഷനിൽ കോവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 17 ആയി.

തുമ്പ പൊലീസ് സ്റ്റേഷനിലെ അടക്കം ജില്ലയിൽ 22 പൊലീസുകാർക്കാണ് കോവിഡ് കണ്ടെത്തിയത്. ഒൻപത് അഗ്‌നിശമന സേനാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫയർഫോഴ്‌സ് ആറ്റിങ്ങൽ യൂണിറ്റിലെ ജീവനക്കാർക്കാണ് കോവിഡ് ബാധിച്ചത്.പൊലീസുകാർക്ക് രോഗം ഉണ്ടായത് എങ്ങനെയെന്നോ രോഗ ഉറവിടമോ ഇത് വരെ കണ്ടെത്താനായിട്ടില്ല. ഇവരിൽ പലരുടേയും കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP