Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവിനെ കാത്ത് നിന്ന യുവതിയെ വണ്ടികൂലി മുടക്കി ആശുപത്രിയിൽ കൊണ്ടു പോയി; ചീട്ടെടുക്കാൻ നേരം ഏൽപ്പിച്ച കുഞ്ഞുമായി മുങ്ങി; ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത് സൂത്രങ്ങൾ പ്രയോഗിച്ച്

ഭർത്താവിനെ കാത്ത് നിന്ന യുവതിയെ വണ്ടികൂലി മുടക്കി ആശുപത്രിയിൽ കൊണ്ടു പോയി; ചീട്ടെടുക്കാൻ നേരം ഏൽപ്പിച്ച കുഞ്ഞുമായി മുങ്ങി; ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത് സൂത്രങ്ങൾ പ്രയോഗിച്ച്

തൃശൂർ: ഒന്നര മാസം പ്രായമായ കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽനിന്നു തട്ടിക്കൊണ്ടുപോയി. കുട്ടിയെ കണ്ടെത്തിയ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. വരാക്കര കൊരട്ടിക്കാരൻ വീട്ടിൽ ജിന്റോ, പ്രജിത ദമ്പതികളുടെ കുട്ടിയെയാണ് ജനറൽ ആശുപത്രിയിൽനിന്നു കന്യാകുമാരി സ്വദേശിയായ ഈശ്വരിയും ഭർത്താവ് ജഗനും ചേർന്നു തട്ടിയെടുത്തത്.

പനിയുള്ള കുട്ടിയെയും കൊണ്ട് പുതുക്കാടു താലൂക്ക് ആശുപത്രിയിലെത്തിയതാണ് പ്രജിത. ശിശുരോഗ വിദഗ്ധനില്ലാത്തതിനാൽ ജനറൽ ആശുപത്രിയിലേക്കു പോകാൻ ഭർത്താവിനെ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് കള്ളക്കളി തുടങ്ങിയത്. ആശുപത്രിയിൽ ഇവരെ നിരീക്ഷിച്ചു നിന്ന ഈശ്വരി താൻ ജനറൽ ആശുപത്രിയിലേക്കു പോകുകയാണെന്നു പറഞ്ഞു കൂടെ ചെല്ലാൻ നിർബന്ധിച്ചു.

കയ്യിൽ പണമില്ലെന്നു പറഞ്ഞ പ്രജിതയോടു താൻ ബസ്‌കൂലി കൊടുത്തോളാമെന്നും അറിയിച്ചു. പിന്നെ തന്നാൽ മതിയെന്നും പറഞ്ഞു. ഭർത്താവ് പുറകെ വരുമെന്ന പ്രതീക്ഷയിൽ പ്രജിത കുട്ടിയുമായി ഈശ്വരിയോടൊപ്പം ജനറൽ ആശുപത്രിയിലെത്തി. ഒപി ടിക്കറ്റ് എടുത്തുവരുന്നതുവരെ താൻ കുട്ടിയെ നോക്കിക്കോളാമെന്നു പറഞ്ഞ ഈശ്വരി പ്രജിത തിരിച്ചെത്തും മുൻപ് സ്ഥലം വിട്ടു. ടിക്കറ്റെടുത്തു തിരിച്ചെത്തിയ പ്രജിത കുട്ടിയെ കാണാതെ പരിഭ്രമിച്ചു പൊലീസ് ഔട്ട് പോസ്റ്റിൽ പരാതിപ്പെട്ടു.

അതിവേഗതയിൽ തന്നെ പൊലീസ് അന്വേഷണം തുടങ്ങി. ഇതാണ് തട്ടിപ്പുകാരെ പിടികൂടാൻ സഹായകമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP