Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

മെക്കാഡം ടാറിങ്ങുള്ള റോഡിൽ ഹംപിലെ വെള്ള വരകൾ കാണാനില്ല; മുന്നറിയിപ്പ് ബോർഡും ഇല്ലാതിരുന്നതോടെ സ്വാഭാവിക വേഗതയിലെത്തിയ ബൈക്കിൽ നിന്നും കാവ്യ തെറിച്ച് വീണത് തലയിടിച്ച്; മകളുടെ രണ്ടാം ജന്മദിനത്തിൽ അപകടത്തിൽ പെട്ട യുവതി മരിച്ചത് ചികിത്സയിലിരിക്കെ

മെക്കാഡം ടാറിങ്ങുള്ള റോഡിൽ ഹംപിലെ വെള്ള വരകൾ കാണാനില്ല; മുന്നറിയിപ്പ് ബോർഡും ഇല്ലാതിരുന്നതോടെ സ്വാഭാവിക വേഗതയിലെത്തിയ ബൈക്കിൽ നിന്നും കാവ്യ തെറിച്ച് വീണത് തലയിടിച്ച്; മകളുടെ രണ്ടാം ജന്മദിനത്തിൽ അപകടത്തിൽ പെട്ട യുവതി മരിച്ചത് ചികിത്സയിലിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ഭർത്താവിനൊപ്പം ബൈക്കിൽ മകളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ യുവതിയുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായത് മുന്നറിപ്പ് സൂചനയില്ലാത്ത ഹംപ്. കല്ലൂർ പാലയ്ക്കപ്പറമ്പ് കണിയാമാക്കൽ ദിലീഷിന്റെ ഭാര്യ കാവ്യയാണ് (26) മരിച്ചത്. വെളുത്ത വരകളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്ത ഹംപിലേക്ക് വേഗതയിലെത്തിയ ബൈക്ക് കയറിയതോടെ തെറിച്ച് വീണാണ് കാവ്യ മരിച്ചത്.ചൊവ്വാഴ്‌ച്ച രാവിലെയാണ് അപകടം ഉണ്ടായത്.

മകൾ അവനിയുടെ രണ്ടാം പിറന്നാളായിരുന്നു ചൊവ്വാഴ്ച. ഇതിനുള്ള ഒരുക്കത്തിനിടയിലാണു മകളെ ഡോക്ടറുടെ അടുത്തേക്കു കൊണ്ടുപോകേണ്ടി വന്നത്. ജിഎൽപി സ്‌കൂളിനു സമീപത്തെ ഹംപിൽ കയറിയ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഉടൻ അശ്വനി ആശുപത്രിയിലെത്തിച്ചെങ്കിലും കാവ്യ ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്‌കാരം നടത്തി.

പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡാണിത്. സുഗമമായി യാത്രചെയ്യാവുന്ന മെക്കാഡം ടാറിങ്ങുള്ള റോഡിൽ ഹംപുള്ളതു ശ്രദ്ധയിൽപ്പെടില്ല. ഹംപിൽ മുന്നറിയിപ്പായി വരച്ചിരുന്ന വെള്ള വരകൾ മാഞ്ഞുപോയി. അപകടം നടന്നതോടെ നാട്ടുകാർ തന്നെ ഹംപിൽ വരകൾ വരച്ചു. ഇവിടെ അടുത്ത കാലത്തായി 30ലേറെ അപകടങ്ങൾ നടന്നുവെന്നു നാട്ടുകാർ പറഞ്ഞു. ഈ റോഡിലൂടെ വാഹനമോടിച്ചു പരിചയമില്ലാത്ത വാഹനങ്ങളാണു ഹംപിൽ കയറി അപകടത്തിൽപെടുന്നത്. കാവ്യ യാത്ര ചെയ്തിരുന്ന ബൈക്ക് ഹംപിൽ അപ്രതീക്ഷിതമായി കയറിയപ്പോൾ റോഡിൽ തലയടിച്ചു വീഴുകയായിരുന്നു.

ചാലക്കുടി ഐ വിഷൻ കണ്ണാശുപത്രിയിലെ നഴ്‌സാണ് കാവ്യ. ഗൾഫിൽ ഉദ്യോഗസ്ഥനായ ദിലീഷിന് ഈ റോഡുകളിൽ വാഹനമോടിച്ചുള്ള പരിചയം കുറവാണ്. അതുകൊണ്ടുതന്നെ വെളുത്ത വരകളിട്ട് അപകട സൂചന നൽകാത്ത ഹംപ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടില്ല. ഭർത്താവ് ദിലീഷിനും മകൾ 2 വയസ്സുകാരി മകൾ അവനിക്കും നിസ്സാര പരുക്കേറ്റിരുന്നു. ഇവർ ആശുപത്രി വിട്ടു.

ദേശീയ, സംസ്ഥാന പാതകളിൽ ഹംപ് ഇടാൻ അനുവാദമില്ലെങ്കിലും മറ്റു റോഡുകളിൽ ഇടാം. പ്രധാന പാതയിലേക്കു വന്നു കയറുന്ന റോഡുകളിൽ ജംക്ഷനു തൊട്ടുമുൻപായി ഹംപ് ഇടാം. ഇതു വെളുത്ത വരകൾകൊണ്ടു മാർക്ക് ചെയ്യുകയും ഹംപ് എത്തുന്നതിനു മുൻപു ഹംപ് എന്നു കാണിക്കുന്ന മുന്നയിപ്പു ബോർഡ് സ്ഥാപിക്കുകയും വേണം. വേഗം കുറയ്‌ക്കേണ്ട സ്ഥലത്തു സ്ട്രിപ്പുകൾ ഇടാം. പരമാവധി 2 സെന്റീമീറ്റർ ഉയരത്തിലുള്ള സ്ട്രിപ്പുകളെ ഇടാനാകൂ. എത്ര സ്ട്രിപ് വേണമെന്നു അതതു സ്ഥലത്തെ പൊതുമരാമത്തു എൻജിനീയർമാർക്കു തീരുമാനിക്കാം എന്നാണ് നിയമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP