Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃശൂർ ഇനി പൂരലഹരിയിലേക്ക്; വെള്ളിയാഴ്ച കൊടിയേറും; പൂരം 23ന്; പങ്കെടുക്കുന്നതിന് പാസ് നിർബന്ധം

തൃശൂർ ഇനി പൂരലഹരിയിലേക്ക്; വെള്ളിയാഴ്ച കൊടിയേറും; പൂരം 23ന്; പങ്കെടുക്കുന്നതിന് പാസ് നിർബന്ധം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരത്തിനു വെള്ളിയാഴ്ച കൊടിയേറും. ഏപ്രിൽ 23നാണു പൂരം. വെള്ളിയാഴ്ച 11.15നും 12നും ഇടയിൽ തിരുവമ്പാടിയിലും 11.30നും 12.05നും ഇടയിൽ പാറമേക്കാവിലും കൊടിയേറും. ദേശക്കാരാണ് ഇരു ക്ഷേത്രങ്ങളിലും കൊടിയേറ്റു നടത്തുക. താൽക്കാലിക കൊടിമരത്തിലാണു കൊടിയേറ്റം.

കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. ഒരു മണിക്കു വടക്കുന്നാഥ കൊക്കർണിയിലേക്കു ആറാട്ടിനായി പുറപ്പെടും. പാറമേക്കാവ് പത്മനാഭനാണു തിടമ്പേറ്റുക.

തിരുവമ്പാടിയുടെ പൂരം പുറപ്പാട് 3നാണ്. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. മഠത്തിൽ നാലു മണിയോടെയാണ് ആറാട്ട്. ഇത്തവണ രണ്ടു ക്ഷേത്രങ്ങളിലും വീടുകളിലെത്തി പൂരപ്പറ എടുക്കുന്ന ചടങ്ങ് ഉണ്ടാകില്ല. എല്ലാ ദിവസവും ക്ഷേത്രത്തിൽ ചടങ്ങു നടത്താം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ആഘോഷം. പൂരത്തിൽ പങ്കെടുക്കുന്നവർക്ക് പാസം നിർബന്ധമാണെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയി വ്യാഴാഴ്ച വ്യക്തമാക്കി. ടെസ്റ്റ് നടത്തിയവർക്കും വാക്‌സീൻ എടുത്തവർക്കുമാണ് പാസ് നൽകുക.

പൂരം വെട്ടിക്കെട്ടിന് അനുമതി ലഭിച്ചിരുന്നു. സാംപിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം. ഏപ്രിൽ 17 മുതൽ 24 വരെയുള്ള ദിവസങ്ങളിലെ വെടിക്കെട്ടിനാണ് അനുമതി ലഭിച്ചത്.

കേന്ദ്ര ഏജൻസിയായ 'പെസോ' ആണ് അനുമതി നൽകിയത്. വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണം നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര എക്‌സ്‌പ്ലോസീവ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകും വെടിക്കെട്ട് സാമഗ്രികൾ പരിശോധിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP