Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

തൃശൂർ കോർപ്പറേഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥി അന്തരിച്ചു; എംകെ മുകുന്ദൻ കോൺ​ഗ്രസിൽ നിന്നും സിപിഎമ്മിലെത്തിയത് കഴിഞ്ഞ മാസം

തൃശൂർ കോർപ്പറേഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥി അന്തരിച്ചു; എംകെ മുകുന്ദൻ കോൺ​ഗ്രസിൽ നിന്നും സിപിഎമ്മിലെത്തിയത് കഴിഞ്ഞ മാസം

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ തൃശൂർ കോർപ്പറേഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥി അന്തരിച്ചു. സിപിഎം നേതാവ് എംകെ മുകുന്ദനാണ് മരിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഭരണസമിതിയിൽ കോൺഗ്രസ് കൗൺസിലറായിരുന്നു. കഴിഞ്ഞ മാസമാണ് കൗൺസിലർ സ്ഥാനം രാജിവച്ച് സിപിഎമ്മിൽ എത്തിയത്. നാലുതവണ കൗൺസിലറായി തെരഞ്ഞെടുക്കപ്പട്ടിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോർപറേഷനിൽ ബിജെപിക്ക് ആറ് സീറ്റ് നേടാനായത് ദുർബല സ്ഥാനാർത്ഥികളെ നിർത്തി കോൺഗ്രസ് ഒത്തുകളിച്ചതിനാനാലാണെന്ന് മുകുന്ദൻ ആരോപിച്ചിരുന്നു. പിന്നീട് ബിജെപിയുമായി ചേർന്ന് ഭരണംകൈക്കലാക്കാനും നീക്കം നടത്തി പൈതൃക സമരം നടത്തിയതും ബിജെപിയുമായുള്ള അവിശുദ്ധബന്ധമാണെന്നും മുകുന്ദൻ ആരോപിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP