Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ടീച്ചർ പുറത്താക്കിയ ആ വിദ്യാർത്ഥി ഞാനല്ല; ചിത്രൻ നമ്പൂതിരിപ്പാടിനെ കണ്ടത് സ്റ്റുഡന്റ്‌സ് ഫെഡറേഷൻ നേതാവെന്ന നിലയിൽ;' സ്പീക്കർ പറഞ്ഞ കഥയിൽ ചെറിയ തിരുത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ

'ടീച്ചർ പുറത്താക്കിയ ആ വിദ്യാർത്ഥി ഞാനല്ല; ചിത്രൻ നമ്പൂതിരിപ്പാടിനെ കണ്ടത് സ്റ്റുഡന്റ്‌സ് ഫെഡറേഷൻ നേതാവെന്ന നിലയിൽ;' സ്പീക്കർ പറഞ്ഞ കഥയിൽ ചെറിയ തിരുത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മുഖ്യമന്ത്രിയുടെ പഠനകാല സംഭവത്തെ കുറിച്ച് സ്പീക്കർ പറഞ്ഞ കഥയിൽ തിരുത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌കൂൾ പഠനകാലത്ത പിണറായി വിജയനെ ടീച്ചർ സ്‌കൂളിൽ നിന്നും പുറത്താക്കിയെന്നും അന്നത്തെ ഡിഒ ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാട് ഇടപെട്ടാണ് തിരികെ ക്ലാസിൽ കയറ്റിയതെന്നുമായിരുന്നു പി ശ്രീരാമകൃഷ്ണന്റെ കഥ. എന്നാൽ സ്പീക്കർ പറഞ്ഞകഥ എങ്ങോട്ടൊക്കെയോ പോയെന്നും അക്കഥ അങ്ങനെയല്ലെന്നും ചിത്രൻ നമ്പൂതിരിപ്പാടിനെ സാക്ഷിയാക്കി മുഖ്യമന്ത്രി ഓർത്തെടുത്തു. 1958ൽ തലശ്ശേരി ഡിഒ ആയിരുന്ന കാലത്ത് പെരളശേരി ഹൈസ്‌കൂളിൽ നിന്നു പുറത്താക്കപ്പെട്ട പിണറായി വിജയനെന്ന വിദ്യാർത്ഥിയെ ചിത്രൻ നമ്പൂതിരിപ്പാട് ഇടപെട്ടു തിരികെ കയറ്റിയെന്നായിരുന്നു സ്പീക്കർ പറഞ്ഞ കഥ. പഴയ സംഭവങ്ങൾ ചർച്ചയായതോടെ ഇന്നലെ തൃശൂരിൽ വിവിധ പരിപാടികൾക്കെത്തിയ മുഖ്യമന്ത്രി ചിത്രൻ നമ്പൂതിരിപ്പാടിനെ ചെമ്പൂക്കാവിലെ വീട്ടിലെത്തി കാണുകയായിരുന്നു.

അരനൂറ്റാണ്ട് മുമ്പ് തലശ്ശേരി ഡിഇഒ ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാടിനെ കാണാൻ മുഖ്യമന്ത്രി എത്തിയപ്പോഴാണ് അദ്ദേഹം ആ പഴയ സംഭവം വീണ്ടും പറഞ്ഞത്. സ്‌കൂളിലെ പുറത്താക്കലുമായി ബന്ധപ്പെട്ട് ചിത്രൻ നമ്പൂതിരിപ്പാടിനെ കണ്ടതും അദ്ദേഹം പരിഹാരമുണ്ടാക്കിയതും ശരിയാണ്. എന്നാൽ പുറത്താക്കപ്പെട്ട വിദ്യാർത്ഥി താനല്ല. സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ നേതാവെന്ന നിലയിൽ മറ്റൊരു വിദ്യാർത്ഥിയുടെ പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.

പെരളശേരി ഹൈസ്‌കൂളിൽ എസ്എഫ് പ്രവർത്തകനായ വിദ്യാർത്ഥിയെ ഹെഡ് ടീച്ചർ പുറത്താക്കി. ഞാൻ നേരിട്ടു പോയി ടീച്ചറെ കണ്ടു. എന്നാൽ എന്നോടു മോശമായി പെരുമാറി ഇറക്കിവിട്ടു. ഞാൻ പ്രതിഷേധിക്കുകയൊന്നും ചെയ്തില്ല. ഡിഒ ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാടിനെ കണ്ടു. അദ്ദേഹവും സ്റ്റുഡന്റ്‌സ് ഫെഡറേഷൻ നേതാവായിരുന്നല്ലോ. സ്‌കൂളിന്റെ എതിർവശത്ത് എകെജി വായനശാലയിൽ വന്നിരിക്കാനും ഞാൻ സ്‌കൂളിലെത്തി വിളിക്കാമെന്നും ഇദ്ദേഹം നിർദേശിച്ചു.സ്‌കൂളിലെത്തിയ ചിത്രൻ നമ്പൂതിരിപ്പാട് ഹെഡ് ടീച്ചറെക്കൊണ്ട് എന്നെ വിളിപ്പിച്ചു.

'ഇങ്ങനെയാണോ പെരുമാറുക', എന്നു പറഞ്ഞു ശക്തമായി ടീച്ചറെ ശാസിച്ചു. ആ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. സ്പീക്കർ പറഞ്ഞപ്പോൾ കഥ എങ്ങോട്ടൊക്കെയോ പോയി നിറഞ്ഞ ചിരിയോടെ മുഖ്യമന്ത്രി ചിത്രൻ നമ്പൂതിരിപ്പാടിനെ സാക്ഷിനിർത്തി അന്നത്തെ രംഗം വിശദീകരിച്ചു.

കൃത്യം ഏഴുമിനിറ്റ് മാത്രം ദൈർഘ്യമുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. ചിത്രൻ നമ്പൂതിരിപ്പാടിന്റെ മക്കളായ കൃഷ്ണൻ, ഉഷ, ഗൗരി എന്നിവരും മരുക്കളും ചേർന്നാണു സ്വീകരിച്ചത്. മന്ത്രി വി എസ്. സുനിൽകുമാർ, സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, എം.കെ. കണ്ണൻ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. 

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിന്നീട് തന്റെ ഫേസ്‌ബുക്കിലും കുറിപ്പെഴുതിയിരുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ്..

വിദ്യാർത്ഥി ജീവിതകാലത്തെ കുറെ ഓർമ്മകൾ ഒന്നിച്ചു മുന്നിലെത്തിയ അനുഭവമാണ് ഇന്ന് ചരിത്രകാരനും യാത്രികനുമായ പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ തൃശൂരിലെ വസതിയിലെത്തിയപ്പോൾ ഉണ്ടായത്. പെരളശ്ശേരി സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അന്യായമായി പുറത്താക്കപ്പെട്ടപ്പോൾ രക്ഷകനായി എത്തിയത് അന്നത്തെ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാടായിരുന്നു.

പുറത്താക്കിയത് ന്യായമായ കാരണം കൊണ്ടല്ല എന്ന് ബോധ്യപ്പെട്ട ചിത്രൻ നമ്പൂതിരിപ്പാട് തിരിച്ചെടുപ്പിക്കുക മാത്രമല്ല പ്രധാനാധ്യാപികയെ ശാസിക്കുകയും ചെയ്തു. ഇന്ന് അവിടെയെത്തി അദ്ദേഹത്തെ കണ്ടപ്പോൾ അന്ന് ഞാൻ സംഘടനാ പ്രവർത്തകനായിരുന്ന കാലത്തെ ആ അനുഭവം സവിസ്തരം പരസ്പരം പങ്കു വെച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയുടെ ചെക്ക് നൽകിയാണ് അദ്ദേഹം ഞങ്ങളെ യാത്ര അയച്ചത്. ഹിമാലയ യാത്രയെ കുറിച്ചെഴുതിയ പുണ്യഹിമാലയം എന്ന പുസ്തകവും കൈമാറി. 30 തവണ ഹിമാലയം സന്ദർശിച്ച അദ്ദേഹം ഇനിയും പോകാനുള്ള ആത്മവിശ്വാസവും പ്രതീക്ഷയുമാണ് പ്രകടിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP