Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃശൂരിൽ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു; വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോയി; തെരച്ചിൽ നടത്തിയ നാട്ടുകാർ തേയിലത്തോട്ടത്തിൽ നിന്നും കണ്ടെത്തിയത് തല വേർപ്പെട്ട നിലയിലുള്ള കുഞ്ഞിന്റെ മൃതദേഹം; ഭീതിയോടെ വാൽപ്പാറ നിവാസികൾ

തൃശൂരിൽ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു; വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോയി; തെരച്ചിൽ നടത്തിയ നാട്ടുകാർ തേയിലത്തോട്ടത്തിൽ നിന്നും കണ്ടെത്തിയത് തല വേർപ്പെട്ട നിലയിലുള്ള കുഞ്ഞിന്റെ മൃതദേഹം; ഭീതിയോടെ വാൽപ്പാറ നിവാസികൾ

തിരുവനന്തപുരം: തൃശൂരിൽ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. തൃശൂർ വാൽപ്പാറ നടുമല എസ്‌റ്റേറ്റിലാണ് സംഭവം. തോട്ടം തൊഴിലാളിയായ അഷ്‌റഫ് അലിയുടെയും സെബിയുടെയും മകൻ സെയ്ദുള്ളയാണ് മരിച്ചത്. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ തല വേർപ്പെട്ട നിലയിൽ കുട്ടിയുടെ മൃതദേഹം തേയിലത്തോട്ടത്തിന് ഇടയിൽ നിന്നും കണ്ടെത്തുകയായിരുന്നു.

വൈകുന്നേരം വീട്ടിൽ കളിച്ച് കൊണ്ടിരുന്ന കുട്ടിയ പുലിയെ കടിച്ച് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിൽ തലയും ഉടലും വേർപെട്ട നിലയിൽ കാട്ടിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. തേയില തോട്ടത്തിലെ തൊഴിലാളികളാണ് മാതാപിതാക്കൾ. വീടിന് മുന്നിൽ കളിക്കുകയായിരുന്നു കുട്ടിയെ ഏറെ നേരമായി കാണാത്തതിനെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്. വീടിന് സമീപത്തായുള്ള തോട്ടത്തിൽ നിന്നാണ് പിന്നീടി മൃതദേഹം കണ്ടെടുത്തത്.

വാൽപ്പാറ സർക്കാർ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് മൃതദേഹം വിട്ടുകൊടുക്കും എന്നാൽ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. പുലിയെ പിടിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഉച്ചക്ക് ശേഷം കൊയമ്പത്തൂർ ജില്ലാ കളക്ടറുമായി ചർച്ച നടത്തും. ചർച്ചക്ക് ശേഷം തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഏറെ നാളായി സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള വന്യമൃഗങ്ങളുടെ ഭീഷണി ഈ മേഖലയിൽ ഉണ്ട്.

തലയും ഉടലും രണ്ടിടത്തായാണ് മൃതദേഹം കണ്ടെടുത്തത്. മുൻപും പുലിശല്യം ഈ മേഖലയിൽ ഉണ്ടായിരുന്നെങ്കിലും അടുത്തൊന്നും ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നില്ല. കുട്ടിയുടെ മരണം വാൽപ്പാറ സ്വദേശികളെ ഭീതിയിൽ ആക്കിയിരിക്കുകയാണ്. നാട്ടുകാരുടെ ജീവന് ഭീഷണിയായ പുലിയെ ഉടൻ തന്നെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏറെ നാളായി ഇവിടെ കാട്ടാന ശല്യവും രൂക്ഷമാണ്. നാട്ടുകാരുടെ ആവശ്യങ്ങൾക്ക് ഉടൻ തന്നെ പരിഹാരം കാണുമെന്ന് കളക്ടർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP