Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃപ്പൂണിത്തുറ ഹിൽപാലസിൽ എല്ലും തോലുമായി നിൽക്കുന്നത് നിരവധി മാനുകൾ; ശരിയായ പരിചരണം കിട്ടുന്നില്ലെങ്കിൽ ഇവയെ കാട്ടിലേക്ക് തുറന്നുവിടണമെന്ന് പറഞ്ഞ് പരിസഥിതി പ്രവർത്തകർ; കൂട്ടിൽ അടച്ചിടാൻ തങ്ങൾക്കും താൽപര്യമില്ലെന്നും ദീർഘ ദൂരം മാനുകളെയും കൊണ്ട് കാട്ടിലേയ്ക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്നും ഉദ്യോഗസ്ഥർ; മാനിന്റെ സുരക്ഷ ഉറപ്പാക്കി കാടുകളിലേയ്ക്ക് അയയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സെന്റർ ഫോർ ഹെറിട്ടേജ് സ്റ്റഡീസ് രജിസ്ട്രാർ

തൃപ്പൂണിത്തുറ ഹിൽപാലസിൽ എല്ലും തോലുമായി നിൽക്കുന്നത് നിരവധി മാനുകൾ; ശരിയായ പരിചരണം കിട്ടുന്നില്ലെങ്കിൽ ഇവയെ കാട്ടിലേക്ക് തുറന്നുവിടണമെന്ന് പറഞ്ഞ് പരിസഥിതി പ്രവർത്തകർ; കൂട്ടിൽ അടച്ചിടാൻ തങ്ങൾക്കും താൽപര്യമില്ലെന്നും ദീർഘ ദൂരം മാനുകളെയും കൊണ്ട് കാട്ടിലേയ്ക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്നും ഉദ്യോഗസ്ഥർ; മാനിന്റെ സുരക്ഷ ഉറപ്പാക്കി കാടുകളിലേയ്ക്ക് അയയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സെന്റർ ഫോർ ഹെറിട്ടേജ് സ്റ്റഡീസ് രജിസ്ട്രാർ

സുവർണ പി എസ്

കൊച്ചി: കേരളത്തിന്റെ ചരിത്രമുറങ്ങുന്ന സ്ഥലങ്ങളിലൊന്നാണ് എറണാകുളം തൃപ്പൂണിത്തുറയിൽ സ്ഥിതി ചെയ്യുന്ന ഹിൽ പാലസ്. ദിവസം തോറും നിരവധി സന്ദർശകരാണ് ഹിൽ പാലസിൽ എത്തുന്നത്. ഇവിടെ എത്തുന്നവരിൽ കേരളത്തിന് പുറത്ത് നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിലും കുറവില്ല. കൊട്ടാരവും, രാജാക്കന്മാർ ഉപയോഗിച്ചിരുന്ന സാധനങ്ങളും, പണ്ട് ഉണ്ടായിരുന്ന ലിപികളും അങ്ങനെ ഏറെയാണ് കാണാൻ. എന്നാൽ ഇതിനോടൊപ്പം തന്നെ സന്ദർശകരെ ആകർക്ഷിക്കുന്ന മറ്റൊന്ന് ഹിൽ പാലസിലെ മാനുകളാണ്. മാനുകളെ കാണാൻ എത്തുന്നവരും അവയുടെ ഫോട്ടോയെടുക്കുന്നവരും ഏറെയാണ്. എന്നാൽ കൂട്ടിൽ കിടക്കുന്ന ഇത്തരം സാധു ജീവികളെ കണ്ട് സന്തോഷിക്കുന്നവരുടെ കൂട്ടത്തിൽ ഇത് കണ്ട് സങ്കടപ്പെടുന്നവരും ഉണ്ട്. മറ്റുള്ളവർക്ക് കാഴ്‌ച്ച വസ്തുവായി കൂടിനുള്ളിൽ കിടക്കുന്ന മാനുകളുടെ അവസ്ഥ വളരെ ദയനീയമാണെന്നാണ് ഇക്കൂട്ടർ പറയുന്നത്.

കൃത്യമായ ഭക്ഷണം നൽകാത്തതുകൊണ്ടും പരിചരിക്കാത്തതുകൊണ്ടും അവയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായിരിക്കുകയാണെന്നാണ് പരിസ്ഥിതി പ്രേമികൾ പറയുന്നത്. കൃത്യമായി പരിചരിക്കാൻ ആയില്ലെങ്കിൽ ഇവയെ കാട്ടിലേയ്ക്ക് തുറന്ന് വീടണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം മാനുകളുടെ ആരോഗ്യത്തിന് യാതൊരു പ്രശ്‌നമില്ലെന്നും. വെറ്റിനറി ഡോക്ടറിന്റെ നിർദ്ദേശ പ്രകാരം ദിവസവും അളന്ന് തന്നെയാണ് മാനുകൾക്ക് തീറ്റ നൽകുന്നതെന്നും സെന്റർ ഫോർ ഹെറിട്ടേജ് സ്റ്റഡീസ് രജിസ്ട്രാർ പറയുന്നു. പുല്ലും പ്ലാവിലയുമെല്ലാം ഒരു വർഷത്തേയ്ക്കായി എടുത്ത് വയ്ക്കുകയാണ് ചെയ്യാറുള്ളതെന്നും രജിസ്ട്രാർ പറയുന്നു. മാത്രമല്ല മാനുകളെ സുരക്ഷിതമായി കാടുകളിലേയ്ക്ക് എത്തിക്കാനുള്ള നടപടികൾക്ക് ശ്രമിക്കുന്നുണ്ടെങ്കിലും അത്ര നിസാരത്തിൽ നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ല അതെന്നും രജിസ്ട്രാർ പറയുന്നു. മാനുകളെ മയക്കി ദീർഘ ദൂരം കാട്ടിലേയ്ക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്നും അങ്ങനെ ചെയ്താൽ അത് ഒത്തിരി മാനുകളുടെ ജീവൻ നഷ്ടമാവുന്നതിന് ഇടയാക്കുമെന്നും. കൂടാതെ മാനുകളിൽ ഏറെക്കുറെയെല്ലാം ഇവിയെ ജനിച്ച് വളർന്നവയാണ്. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള പറിച്ചു നടലും സാധ്യമല്ല. കാരണം അത്തരം മാനുകൾ ഇവിടത്തെ കാലാവസ്ഥയോട് ഇണങ്ങിയിരിക്കുന്നതുകൊണ്ട് തന്നെ പെട്ടെന്നുണ്ടാവുന്ന സ്ഥലമാറ്റം അവയെ ദോഷകരമായി തന്നെ ബാധിക്കുമെന്നും രജിസ്ട്രാർ പറയുന്നു.

എന്നാൽ സമയമെടുത്ത് പതിയെ മാനുകളെ കാട്ടിലേയ്ക്ക് അയക്കാമെന്ന് ഫോറസ്റ്റുകാർ അറിയിച്ചിട്ടുണ്ടെന്നും. അതിനായ് കുറച്ച് സമയമെടുക്കുമെന്നും രജിസ്ട്രാർ പറയുന്നു. അതേസമയം മഴ പെയ്യുമ്പോഴെല്ലാം മാനുകൾക്ക് കയറി നിൽക്കൻ സ്ഥലം ഇല്ലാതിരുന്നത് ഉടൻ തന്നെ പരിഹരിച്ചിരുന്നുവെന്നും. കൂട്ടത്തിൽ മാനുകളുടെ കൂടുകൾ വൃത്തിയാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.എന്തായാലും മാനുകളുടെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയിൽ യാതൊരു കുഴപ്പവുമില്ലെന്നും. കൃത്യമായി ആഹാരം നൽകുന്നുണ്ടെന്നുമാണ് സെന്റർ ഫോർ ഹെറിട്ടേജ് സ്റ്റഡീസ് രജിസ്ട്രാർ വ്യക്തമാക്കുന്നത്. മാത്രമല്ല മാനുകളെ ഇവിടെ കൂട്ടിൽ പിടിച്ചിടാൻ തങ്ങൾക്കും താൽപര്യമില്ലെന്നും. അവയെ കാട്ടിലേയ്ക്ക് തന്നെ അയയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും. മാനുകളുടെ സുരക്ഷ ഉറപ്പാക്കി അതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP