Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച മൂന്നു വയസുകാരി മരിച്ചു; ഗൗരി നന്ദനയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം

ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച മൂന്നു വയസുകാരി മരിച്ചു; ഗൗരി നന്ദനയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നു കുഴിമന്തി കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു വയസുകാരി മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമെന്ന് പ്രാഥമിക നിഗമനം. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകൾ ഗൗരി നന്ദനയാണു മരിച്ചത്. ഇന്നലെ രാത്രിയിലാണ് കുട്ടിയേയും കൂട്ടി വീട്ടുകാർ ഹോട്ടലിൽ എത്തിയത്. അവിടെ എല്ലാവരും കുഴിമന്തി കഴിച്ച കൂട്ടത്തിൽ കുഞ്ഞിനും നൽകിയിരുന്നു.

എന്നാൽ ഇതു കഴിച്ചയുടൻ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധയാണു മരണ കാരണമെന്നു പ്രാഥമിക നിഗമനം. ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP