Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജീവിതം മടുത്തുവെന്ന് പലവട്ടം അദ്ധ്യാപകരോടും സഹപാഠികളോടും പറഞ്ഞെങ്കിലും ആരും കാര്യമാക്കിയില്ല; ഇന്റർവെൽ സമയത്ത് വിഷം കലർത്തിയ കോള കുടിച്ചതിന് പിന്നാലെ ഒമ്പതാം ക്ലാസുകാരൻ കൂട്ടുകാർക്കും പങ്കുവച്ചു; വാഗമണ്ണിൽ മൂന്നു സ്‌കൂൾ വിദ്യാർത്ഥികൾ വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ

ജീവിതം മടുത്തുവെന്ന് പലവട്ടം അദ്ധ്യാപകരോടും സഹപാഠികളോടും പറഞ്ഞെങ്കിലും ആരും കാര്യമാക്കിയില്ല; ഇന്റർവെൽ സമയത്ത് വിഷം കലർത്തിയ കോള കുടിച്ചതിന് പിന്നാലെ ഒമ്പതാം ക്ലാസുകാരൻ കൂട്ടുകാർക്കും പങ്കുവച്ചു; വാഗമണ്ണിൽ മൂന്നു സ്‌കൂൾ വിദ്യാർത്ഥികൾ വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ

പ്രകാശ് ചന്ദ്രശേഖർ

=വാഗമൺ: വാഗമണ്ണിൽ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികൾ വിഷം ഉള്ളിൽ ചെന്ന് അവശ നിലയിൽ. വാഗമൺ ഗവൺമെന്റ് ഹൈസ്‌കൂളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് അപകടത്തിലായത്. ഉച്ചയ്ക്ക് സകൂൾ ഇന്റർവെൽ സമയത്ത് ഇവർ കഴിച്ച കോളയിൽ വിഷം കലർന്നതായാണ് സംശയിക്കുന്നത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടനില തരണം ചെയ്തുവോയെന്ന് വ്യക്തമല്ല.

ആത്മഹത്യചെയ്യാൻ നിശ്ചയിച്ച് വീട്ടിൽ നിന്നിറങ്ങിയ 9-ാം ക്ലാസുകാരൻ സ്വയം കുടിച്ച ശേഷം വിഷകലർത്തിയ ശീതള പാനിയം കൂട്ടുകാർക്കും നൽകുകയായിരുന്നുവെന്നാണ് വിവരം. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂന്നുവിദ്യാർത്ഥികളിൽ ഒരാളുടെ നില ഗുരുതരമാണ്.
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കൂട്ടക്കൽ സ്വദേശിയായ വിദ്യാർത്ഥിയുടെ നില ഗരുതരമാണെന്നാണ് ലഭ്യമായ വിവരം.

ഇന്ന് ഉച്ചക്ക് ഇടവേള സമയത്ത് കൂട്ടുകാരുമൊത്ത് സമീപത്തെ വാട്ടർ ടാങ്കിന്റെ മറവിലെത്തിയാണ് കൂട്ടക്കൽ സ്വദേശി വിഷം കലർത്തിയ ശീതളപാനിയം കഴിച്ചത്. ''കഴിച്ചുനോക്കടാ'' എന്ന് പറഞ്ഞ് കൂടെയുണ്ടായിരുന്ന നാരകക്കുഴി സ്വദേശിക്കും കൈതപ്പതാൽ സ്വദേശിക്കും പാനിയം ബോട്ടിൽ കൈമാറി.

വായിലൊഴിച്ചപ്പോൾ തന്നെ രുചിമാറ്റം അനുഭവപ്പെട്ടതിനാൽ ഇവർ ഇരുവരും കൂടുതൽ കഴിച്ചില്ല. പിന്നാലെ വിഷം ചേർത്ത പാനിയമാണ് കഴിച്ചതെന്ന് കൂട്ടക്കൽ സ്വദേശി വെളിപ്പെടുത്തിയതോടെ ഒപ്പമെത്തിയ കൂടെയുണ്ടായിരുന്നവർ ഭയപ്പാടിലായി.തുടർന്ന് ഇവർ ഇരുവരും സമീപത്തുണ്ടായിരുന്ന വിദ്യാർത്ഥികളും ചേർന്ന് വിവരം അദ്ധ്യാപകരെ അറിയിച്ചു തുടർന്ന് മൂവരെയും സ്‌കൂൾ ജീവനക്കാരും അദ്ധ്യാപകരും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. അടുത്തകാലത്തായി കൂട്ടക്കൽ സ്വദേശി ജീവിതം മടുത്തെന്നും മരിക്കുമെന്നും അദ്ധ്യാപകരോടും സഹപാഠികളോടും വെളിപ്പെടുത്തിയിരുന്നു. ഇത് ആരും കാര്യമായി എടുത്തിരുന്നില്ല. വീട്ടിലെ സാഹചര്യമാണ് 14-കാരനെ അത്മഹത്യചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. വീട്ടിൽ മാതാവും സഹോദരനും മാത്രമേ തനിക്കൊപ്പമുള്ളു എന്നാണ് ഈ വിദ്യാർത്ഥി സഹപാഠികളോട് വെളിപ്പെടുത്തിയിട്ടുള്ളത്.സംഭവം സംമ്പന്ധിച്ച് അന്വേഷണം നടത്തിയെന്നും മേൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും വാഗമൺ പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP