Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ ഇന്ന് അറസ്റ്റിലായത് മൂന്ന് പൊലീസുകാർ; റോയ് പി വർഗ്ഗീസ്, ജിതിൻ കെ ജോർജ്ജ്, കെ എം ജെയിംസ് എന്നിവരെ അറസ്റ്റ് ചെയ്തത് പ്രതികൾക്ക് സഹായം ചെയ്തതിന്റെ പേരിൽ; രാജ്കുമാറിന്റെ കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ ഇന്ന് അറസ്റ്റിലായത് മൂന്ന് പൊലീസുകാർ; റോയ് പി വർഗ്ഗീസ്, ജിതിൻ കെ ജോർജ്ജ്, കെ എം ജെയിംസ് എന്നിവരെ അറസ്റ്റ് ചെയ്തത് പ്രതികൾക്ക് സഹായം ചെയ്തതിന്റെ പേരിൽ; രാജ്കുമാറിന്റെ കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിൽ. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന റോയ് പി വർഗ്ഗീസ്, സിവിൽ പൊലീസ് ഓഫീസർ ജിതിൻ കെ ജോർജ്, ഹോം ഗാർഡ് കെ.എം ജെയിംസ് എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട രാജ് കുമാറിനെ മർദ്ദിക്കുന്നതിന് നേതൃത്വം നൽകിയത് നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്‌ഐ സാബുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. നാലുപേരും നേരത്തെതന്നെ അറസ്റ്റിലായി. ഇവർക്ക് സഹായങ്ങൾ നൽകിയതിനാണ് മൂന്നു പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതകക്കുറ്റം അടക്കമുള്ളവ ഇവർക്കെതിരെ നിലനിൽക്കുമെന്ന് പൊലീസ് പറയുന്നു. ഇതോടെ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

കഴിഞ്ഞമാസം 21നാണ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി വാഗമൺ സ്വദേശി രാജ്കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് പൊലീസ് വരുത്തിതീർക്കാൻ ശ്രമിച്ചെങ്കിലും കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെ വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. ഇതിനിടെ രാജ്കുമാറിന്റെ മൃതദേഹത്തിൽ 22 പരിക്കുകൾ ഉണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്ത് വന്നു. ഇതോടെ നെടുങ്കണ്ടത്തേത് കസ്റ്റഡിക്കൊലയെന്ന് ആരോപിച്ച് പ്രതിപക്ഷം പലകുറി നിയമസഭ സ്തംഭിപ്പിച്ചു.

സിപിഐ കൂടി പ്രതിഷേധം അറിയിച്ചതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിൽ നെടുങ്കണ്ടം സ്റ്റേഷനിൽ വച്ച് രാജ്കുമാറിന് ക്രൂരമർദ്ദനമേറ്റെന്ന് കണ്ടെത്തി. ഈർക്കിൽ പ്രയോഗവും, മുളക് പ്രയോഗവും അടക്കമുള്ള മൂന്നാംമുറകളാണ് പൊലീസുകാർ രാജ്കുമാറിന് മേൽ പ്രയോഗിച്ചത്. ഇതോടെ നെടുങ്കണ്ടം എസ്‌ഐ സാബു അടക്കം നാല് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതകം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കുറ്റാരോപിതരായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്യാതിരുന്നത് വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ച നാല് പൊലീസുകാരെ അറസ്റ്റ് ചെയ്‌തെങ്കിലും ഉന്നതരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നായിരുന്നു ഉയർന്ന ആരോപണം. ആരോപണ വിധേയനായ ഇടുക്കി മുൻ എസ്‌പിയെ ചോദ്യം ചെയ്യാൻ പോലും അന്വേഷണസംഘം ഇതുവരെ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP