Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശെൽവരാജും കുടുംബവും കടയ്ക്കലിൽ എത്തിയത് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ; അച്ഛനും മക്കളും മുങ്ങിമരിച്ചത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

ശെൽവരാജും കുടുംബവും കടയ്ക്കലിൽ എത്തിയത് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ; അച്ഛനും മക്കളും മുങ്ങിമരിച്ചത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും രണ്ട് മക്കളും മുങ്ങിമരിച്ചു. തമിഴ്‌നാട് നാഗർകോവിൽ സ്വദേശി സെൽവരാജ് (49), മക്കളായ ശരവണൻ (20), വിഘ്നേശ് (17) എന്നിവരാണ് കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ കുളത്തിൽ മുങ്ങി മരിച്ചത്. വൈകിട്ട് ആറരയോടെ ദേവീക്ഷേത്രത്തിന് സമീപമുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഇവർ മുങ്ങി താഴുകയായിരുന്നു.

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇവർ കുടുംബ സമേതം കടയ്ക്കലിലെ ബന്ധു വീട്ടിൽ എത്തിയത്. വൈകുന്നേരം അച്ഛനും മക്കളും കുളിക്കാനായി പോകുകയായിരുന്നു. എന്നാൽ, സമയമേറെ കഴിഞ്ഞിട്ടും മൂവരെയും കാണാത്തതിനെ തുടർന്ന് ഭാര്യയും നാട്ടുകാരും അന്വേഷിച്ച് എത്തിയപ്പോഴാണ് മുങ്ങി മരിച്ചത് അറിയുന്നത്. തുടർന്ന് പൊലീസിലും ഫയർ ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP