Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ നിന്നും ഉദയന് കിട്ടിയത് 72 പവൻ സ്വർണം; ആഭരണങ്ങൾ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതോടെ അവകാശികളായി എത്തിയത് മൂന്നു പേർ

ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ നിന്നും ഉദയന് കിട്ടിയത് 72 പവൻ സ്വർണം; ആഭരണങ്ങൾ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതോടെ അവകാശികളായി എത്തിയത് മൂന്നു പേർ

മറുനാടൻ മലയാളി ബ്യൂറോ

ഷൊർണൂർ: തന്റെ ബൈക്കിനുള്ളിൽ നിന്നും കിട്ടിയ സ്വർണ്ണാഭരണം യുവാവ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതോടെ പുലിവാല് പിടിച്ച് പൊലീസ്. സ്വർണ്ണത്തിന്റെ അവകാശികളാണ് എന്നവകാശപ്പെട്ട് മൂന്നുപേരാണ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ, മതിയായ രേഖകളോ തെളിവുകളോ ഇല്ലാതെ ആർക്കും സ്വർണം കൈമാറാനാകില്ല എന്നാണ് പൊലീസിന്റെ നിലപാട്.

നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ചെറുതുരുത്തി ആറ്റൂർ സ്വദേശി ഉദയനാണ് തന്റെ ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ നിന്നും 72 പവൻ സ്വർണാഭരണം ലഭിച്ചത്. ചെറുതുരുത്തി ചുങ്കത്തിന് സമീപമുള്ള തന്റെ സ്ഥാപനത്തിൽ നിന്നും ഷൊർണൂരിലെ കവളപ്പാറയിലെ സൈറ്റിലേക്ക് പോകുന്നതിനിടെ ഷൊർണൂർ മുനിസിപ്പൽ ഓഫീസിന് സമീപം ചായ കുടിക്കാൻ ബൈക്ക് നിർത്തി. അപ്പോഴാണ് ബൈക്കിന് മുന്നിലെ ടാങ്ക് കവറിനുള്ളിൽ ബാഗ് കണ്ടെത്തിയത്. ബാഗ് തുറന്നു നോക്കിയപ്പോൾ മൂന്ന് ചെറിയ പ്ലാസിക്ക് കവറുകളിലായി തൂക്കം രേഖപ്പെടുത്തിയ 72 പവൻ സ്വർണ്ണാഭരണം കണ്ടെത്തിയത്.

തുടർന്ന് ഷൊർണൂർ പൊലീസ് സ്റ്റേഷനിലെത്തി സ്വർണ്ണാഭരണം കൈമാറുകയും ചെയ്തു. എന്നാൽ വിവരം പുറത്തായതോടെ സ്വർണ്ണത്തിന്റെ അവകാശികളായി മൂന്നു പേരാണ് സ്റ്റേഷനിലെത്തിയിരിക്കുന്നത്. മൂന്നു പേരുടെയും പക്കൽ ശരിയായ രേഖകളില്ലായിരുന്നു. രേഖകളുമായി വരുന്നവർക്ക് സ്വർണം നൽകാമെന്ന നിലപാടിലാണ് ഷൊർണൂർ പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP