Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളം സംസാരിക്കുന്ന മൂന്നംഗ മാവോയിസ്റ്റ് സംഘം വിതരണം ചെയ്തത് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ലഘുലേഖ; വീട്ടിനുള്ളിൽ കടന്ന് ഭക്ഷണം പാകം ചെയ്ത് കഴിച്ച ശേഷം വനത്തിലേക്ക് മടങ്ങിയ ഇടത് തീവ്രവാദികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു

മലയാളം സംസാരിക്കുന്ന മൂന്നംഗ മാവോയിസ്റ്റ് സംഘം വിതരണം ചെയ്തത് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ലഘുലേഖ; വീട്ടിനുള്ളിൽ കടന്ന് ഭക്ഷണം പാകം ചെയ്ത് കഴിച്ച ശേഷം വനത്തിലേക്ക് മടങ്ങിയ ഇടത് തീവ്രവാദികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മുക്കത്ത് വീണ്ടും മാവോയിസ്റ്റുകളെത്തി. മലയാളം സംസാരിക്കുന്ന ആയുധധാരികളായ മൂന്നംഗ സംഘമാണ് മലയോരമേഖലയിൽ ഇന്നലെയെത്തി ലഘുലേഖകൾ വിതരണം ചെയ്തത്. മുക്കം മുത്തപ്പൻപുഴയ്ക്കടുത്തുള്ള തുറയ്ക്കൽ ജോജോയുടെ വീട്ടിലാണ് മൂന്നംഗ മാവോയിസ്റ്റുകളെത്തിയത്. ഒന്നരമണിക്കൂറോളം വീട്ടിൽ ചിലവഴിച്ച സംഘം ഭക്ഷണം പാകം ചെയ്ത് കഴിച്ച് രാത്രി ഏറെ വൈകി വനത്തിലേയ്ക്ക് മടങ്ങി. ഇതിൽ രണ്ടുപേരെ തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു.

മാവോയിസ്റ്റുകളായ സോമൻ, സന്തോഷ് എന്നിവരെ പൊലിസ് തിരിച്ചറിഞ്ഞു. മൂന്നാമൻ നന്ദകുമാർ ആണെന്നാണ് സംശയം. കനൽപ്പാത സിപിഐ മാവോയിസ്റ്റ് എന്ന തലക്കെട്ടോടുകൂടിയ ലഘുലേഖയാണ് വിതരണം ചെയ്തത്. സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നതാണ് ലഘുലേഖ. കഴിഞ്ഞ മാസം കൂടരഞ്ഞി പൂവാറംതോടിലും തിരുവമ്പാടി പൊന്നാങ്കയത്തും മാവോയിസ്റ്റുകളെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP