Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

കടബാധ്യത: ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കടബാധ്യത: ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: അടിമാലിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളത്തൂവൽ തെള്ളിത്തോട്് അർത്തിയിൽ ജോസ്(52), ഭാര്യ മിനി (45), മകൻ അബിൻ(12) എന്നിവരാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുടുംബത്തിനുണ്ടായിരുന്ന കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രാഥമിക വിവരം ലഭിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധകൾ പൂർത്തിയാക്കി.

Stories you may Like

ജോസിന്റെ ഭാര്യ മിനി ഏജന്റായി നിന്നുകൊണ്ട് നിരവധി പേർക്ക് വായ്പയെടുത്ത് നൽകിയിരുന്നതായി വിവരം ലഭിക്കുന്നുണ്ട്്. ഇതിൽ പലരും തിരിച്ചടക്കാത്തതോടെ വലിയൊരു തുക ഇവർക്ക് ബാധ്യതയുള്ളതായി ലഭിക്കുന്ന വിവരം. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് കരുതുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP