Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ചങ്ങനാശ്ശേരിയിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു മരണം; ഇടിയുടെ ആഘാതത്തിൽ ബൈക്കും സ്‌കൂട്ടറും പൂർണമായും തകർന്നു

ചങ്ങനാശ്ശേരിയിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു മരണം; ഇടിയുടെ ആഘാതത്തിൽ ബൈക്കും സ്‌കൂട്ടറും പൂർണമായും തകർന്നു

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ചങ്ങനാശ്ശേരി വലിയകുളത്താണ് സംഭവം. ചങ്ങനാശേരി കുട്ടമ്പേരൂർ സ്വദേശിയും എറണാകുളം രാജഗിരി കോളേജിലെ ബി.കോം വിദ്യാർത്ഥിയുമായ ജെറിൻ ജോണി (19), മലകുന്നം സ്വദേശി വർഗീസ് മത്തായി (ജോസ്-69), ഇദ്ദേഹത്തിന്റെ മരുമകനും വാഴപ്പള്ളി സ്വദേശിയുമായ ജിന്റോ ജോസ് (37) എന്നിവരാണ് മരിച്ചത്. ജെറിൻ ജോണിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്ത വാഴപ്പള്ളി സ്വദേശി കെവിൻ ഫ്രാൻസിസിനെ(19) ഗുരുതര പരിക്കുകളോടെ ചങ്ങനാശേരിയിലെ ചെത്തിപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. രാത്രി പന്ത്രണ്ടു മണിയോടെയാണ് ജെറിൻ ജോണി മരിച്ചത്. ഞായറാഴ്ച പുലർച്ചെ നാലരയോടെ ജിന്റോ ജോസും അഞ്ചരയോടെ ജോസ് വർഗീസും മരിച്ചു. തെങ്ങണ ഭാഗത്തുനിന്നു സ്‌കൂട്ടറിൽ വരികയായിരുന്നു ജിന്റോയും ജോസ് വർഗീസും. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ എതിർ ദിശയിൽ നിന്നും വന്ന കെവിനും ജെറിനും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കും സ്‌കൂട്ടറും പൂർണമായും തകർന്നു.

മൂന്നു പേരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. ചങ്ങനാശേരി പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP