Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംസ്ഥാനത്ത് കനത്ത മഴ; തലസ്ഥാനത്ത് ഇടിമിന്നലിൽ മൂന്നു മരണം; ജില്ലയിൽ കലക്ടർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

സംസ്ഥാനത്ത് കനത്ത മഴ; തലസ്ഥാനത്ത് ഇടിമിന്നലിൽ മൂന്നു മരണം; ജില്ലയിൽ കലക്ടർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്കിടെയുണ്ടായ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു.പുതിയതുറ സ്വദേശികളായ ഫ്രെഡി (54), മൈക്കിൾ അദിമ (65), കുന്നുകുഴി സ്വദേശി പി ജഗൽ (50) എന്നിവരാണ് മരിച്ചത്. കേരളത്തിൽ രണ്ടു ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിന് സമീപം രൂപംകൊണ്ട അന്തരീക്ഷച്ചുഴിയാണ് മഴയ്ക്ക് കാരണമായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് ചൊവ്വാഴ്ച ലഭിച്ചത്.

കനത്ത മഴ പെയ്യുന്ന തിരുവനന്തപുരം ജില്ലയിൽ കലക്ടർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. നഗരകേന്ദ്രമായ തമ്പാനൂരിൽ വെള്ളക്കെട്ടുകൾ രൂപംകൊണ്ടു. വേളിയിൽ വീടുകളിൽ വെള്ളം കയറി. പാളയത്ത് കെഎസ്ആർടിസി ബസിനു മുകളിൽ മരം വീണു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ കനത്ത ഇടിയും മഴയുമാണ്. മലയോര മേഖലകളിലും മഴ തിമിർത്തു പെയ്യുകയാണ്. പലയിടത്തും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.

അഞ്ച് മണിക്കൂറായി തുടരുന്ന മഴ തലസ്ഥാനത്തെ ജനജീവിതം ദുരിതത്തിലാക്കി. തെക്കൻ ജില്ലകളിലാണ് ഉച്ചയ്ക്കുശേഷം ശക്തമായ മഴ ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. പൊന്മുടിയിലേക്ക് വിനോദ സഞ്ചാരികൾ പോകുന്നത് തടഞ്ഞിരിക്കുകയാണ്. വേളിയിൽ പൊഴി മുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിവിടാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം, എറണാകുളം നഗരങ്ങളിൽ അപ്രതീക്ഷിതമായി പെയ്ത മഴ ഗതാഗതക്കുരുക്കിനും ഇടയാക്കി. സംസ്ഥാനത്ത് രണ്ട് ദിവസംകൂടി ഉച്ചയ്ക്കുശേഷം ഇടിയോടും കാറ്റാടും കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP