Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് കൗൺസിലർമാർക്ക് കോവിഡ്; തലസ്ഥാന ന​ഗരത്തിൽ ആശങ്ക ഒഴിയുന്നില്ല

തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് കൗൺസിലർമാർക്ക് കോവിഡ്; തലസ്ഥാന ന​ഗരത്തിൽ ആശങ്ക ഒഴിയുന്നില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തലസ്ഥാന ന​ഗരത്തിൽ സ്ഥിതി അതീവ ​ഗുരുതരമാകുന്നു. തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് കൗൺസിലർമാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോർപറേഷനിലെ നൂറ് കൗൺസിലർമാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ആരോ​ഗ്യ പ്രവർത്തകർ ഉൾപ്പെടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നവരുമായും പൊതുജനങ്ങളുമായും നേരിട്ട് ബന്ധമുള്ളവരാണ് കൗൺസിലർമാർ എന്നത് ആശങ്ക വർധിപ്പിക്കുന്നു. കൗൺസിലർമാർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇവരുമായി സമ്പർക്കം പുലർത്തിയ നിരവധി പേർക്ക് നിരീക്ഷണത്തിൽ പോകേണ്ടി വരും. അടുത്ത ദിവസങ്ങളിലൊന്നും കൗൺസിൽ യോഗം നടക്കാതിരുന്നതിനാൽ മുഴുവൻ കൗൺസിൽമാർക്കും നിരീക്ഷണത്തിൽ പോകേണ്ടി വന്നേക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP