Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൃശ്ശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ മൂന്ന് ബസുകൾ കൂട്ടിയിടിച്ചു; ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

തൃശ്ശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ മൂന്ന് ബസുകൾ കൂട്ടിയിടിച്ചു; ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

എടപ്പാൾ: കാഞ്ഞിരകുറ്റിയിൽ മൂന്ന് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ രാത്രി എട്ടോടെയാണ് അപകടം നടന്നത്. ഗുരുവായൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വിനോദയാത്രാസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ബസുകളുടെ മുൻഭാഗം പൂർണമായും തകർന്നു. സ്വകാര്യ ബസുകളുടെ ഡ്രൈവർമാർക്കും ഏതാനും യാത്രക്കാർക്കും ഗുരുതര പരിക്കേറ്റു. ഇവരെ എടപ്പാളിലെയും തൃശൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഗുരുവായൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് എതിരെ വരുകയായിരുന്ന വിനോദയാത്രാസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിലിടിച്ച ശേഷം തൊട്ടു പുറകിലുണ്ടായിരുന്ന തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലും ഇടിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP