Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ അരുൺ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്; സ്‌കൂളിൽ നിന്നും വിനോദ യാത്രക്ക് പോകുന്നു എന്ന് പറഞ്ഞ് പതിനേഴാം തീയതി വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി തിരിച്ചെത്തിയത് 25ന്; പൊലീസിന്റെ ചോദ്യം ചെയ്യലിനൊടുവിൽ അഴിക്കുള്ളിലായത് മൂന്നു ചെറുപ്പക്കാർ

ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ അരുൺ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്; സ്‌കൂളിൽ നിന്നും വിനോദ യാത്രക്ക് പോകുന്നു എന്ന് പറഞ്ഞ് പതിനേഴാം തീയതി വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി തിരിച്ചെത്തിയത് 25ന്; പൊലീസിന്റെ ചോദ്യം ചെയ്യലിനൊടുവിൽ അഴിക്കുള്ളിലായത് മൂന്നു ചെറുപ്പക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതിന് അറസ്റ്റിലായത് മൂന്നുപേർ. ആലപ്പുഴ നൂറനാട് അരുൺ നിവാസിൽ എസ്.അരുൺ (20), മട്ടന്നൂർ ശിവപുരം വെമ്പടിത്തട്ടിലെ ലിജിൽ നിവാസിൽ എം. ലിജിൽ (26), ശിവപുരം ഇളമ്പയിൽ ഹൗസിൽ കെ. സന്തോഷ് (21) എന്നിവരെയാണു കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോവളത്ത് ഹോട്ടൽ ജീവനക്കാരനാണ് അരുൺ. ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയായ പെൺകുട്ടിയെ അരുൺ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളിൽനിന്ന് വിനോദയാത്രയ്ക്കു പോകുകയാണെന്നു പറഞ്ഞ് ഈ മാസം പതിനേഴിനു വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടി ഒരാഴ്ചയായിട്ടും തിരിച്ചെത്തിയില്ല. ഇതേുടർന്ന് പെൺകുട്ടിയുടെ അമ്മ കുട്ടിയെ കാണാനില്ലെന്നു കാണിച്ചു കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകി. സ്‌കൂളിൽ അന്വേഷിച്ചപ്പോൾ വിനോദയാത്രയ്ക്കു പോയിട്ടില്ലെന്നു വ്യക്തമായി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ 25-ന് കുട്ടി തിരിച്ചെത്തി.

തുടർന്നു പൊലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണു കേസിലെ പ്രതിയായ അരുൺ പെൺകുട്ടിയെ മൂന്നാർ, തിരുവനന്തപുരം, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന വിവരം ലഭിച്ചത്. കോവളത്തു ഹോട്ടലിൽ ജീവനക്കാരനായ അരുണിനെ ഫോൺനമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കോവളത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.

ഒരു വർഷം മുമ്പ് പ്രണയം നടിച്ചു മറ്റൊരാളും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടി മൊഴി നൽകി. ഈ സംഭവത്തിലാണു ശിവപുരം വെമ്പടിതട്ടിലെ ലിജിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയും ലിജിലും സഞ്ചരിച്ച കാർ ഓടിച്ചതു സന്തോഷായിരുന്നു. ഇതോടെ ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP