Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസുകാരെ സീറ്റ് ബെൽറ്റിടീച്ച് സോഷ്യൽ മീഡിയയുടെ കയ്യടി നേടിയ യുവാവ് അറസ്റ്റിലായത് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമിക്കവെ; പ്രകൃതി ചികിത്സാലയം പൂട്ടാതിരിക്കാൻ മൂവർ സംഘം ആവശ്യപ്പെട്ടത് മൂന്നുലക്ഷം രൂപ; സംശയം തോന്നിയ ഡോക്ടർ പൊലീസിനെ വിളിച്ചതോടെ അകത്തായത് അഭിരാമും കൂട്ടരും

പൊലീസുകാരെ സീറ്റ് ബെൽറ്റിടീച്ച് സോഷ്യൽ മീഡിയയുടെ കയ്യടി നേടിയ യുവാവ് അറസ്റ്റിലായത് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമിക്കവെ; പ്രകൃതി ചികിത്സാലയം പൂട്ടാതിരിക്കാൻ മൂവർ സംഘം ആവശ്യപ്പെട്ടത് മൂന്നുലക്ഷം രൂപ; സംശയം തോന്നിയ ഡോക്ടർ പൊലീസിനെ വിളിച്ചതോടെ അകത്തായത് അഭിരാമും കൂട്ടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ചതിന് അറസ്റ്റിലായത് സീറ്റ് ബെൽറ്റിടാതെ വാഹനമോടിച്ച പൊലീസുകാരെ പിന്തുടർന്ന് സീറ്റ് ബെൽറ്റ് ധരിപ്പിച്ച യുവാവ്. തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിരാമും 2 സുഹൃത്തുക്കളുമാണ് കഴിഞ്ഞ ദിവസം രാത്രി പേരൂർക്കട പൊലീസിന്റെ പിടിയിലായത്. സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ച പൊലീസുകാരെ പിന്തുടർന്ന് സീറ്റ് ബെൽറ്റ് ധരിപ്പിച്ച് കയ്യടി നേടിയ വ്യക്തിയാണ് അഭിരാം. ഇത് വൻ വാർത്തയാകുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലാവുകയും ചെയ്തിരുന്നു.

മൂവർസംഘം കേശവദാസപുരത്ത് പ്രവർത്തിക്കുന്ന നവജീവൻ പ്രകൃതി ചികിത്സലയത്തിൽ എത്തി സ്പെപെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. വൈകുന്നേരം ആറ് മണിയോടെയാണ് അഭിരാമും കൂട്ടാളികളും നവജീവനിലെത്തുന്നത്. അഭിരാമിനെ കൂടാതെ അഭിജിത്ത്, നിതിൻ തങ്കച്ചൻ എന്നീ സുഹൃത്തുക്കളായിരുന്നു ഒപ്പമുണ്ടായിരുന്നത്. സ്പഷ്യെൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ സംഘം സ്ഥാപനം വ്യാജമാണെന്നും പ്രശ്നം ഒതുക്കാൻ മൂന്ന് ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ആശുപത്രി ഉടമ ഡോ നാസുമുദ്ദിനെ രണ്ട് മണിക്കൂറോളം ഇവർ തടഞ്ഞുവെച്ചു.

എന്നാൽ, സംശയം തോന്നിയ ഡോക്ടർ ഇവരോട് ഐഡി കാർഡ് ചോദിച്ചു. ഇതോടെ ഇവർ അക്രമാസക്തരായി. തുടർന്ന് ആശുപത്രി അധികൃതർ പേരൂർക്കട പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. പ്രതികൾ ഇത്തരത്തിൽ കേരളത്തിലുടനീളം നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായാണ് പൊലീസ് കരുതുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP