Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ പക്കൽ കണക്കിലധികം പണം കണ്ടപ്പോൾ അദ്ധ്യാപകർക്ക് സംശയം; ചൈൽഡ് ലൈനിന്റെ കൗൺസലിങ്ങിൽ തെളിഞ്ഞത് നിരവധി പേർ കുട്ടിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ വിവരം; കണ്ണൂർ പന്നിയൂരിൽ ഉസ്താദ് അടക്കം രണ്ടുപേർ പിടിയിൽ

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ പക്കൽ കണക്കിലധികം പണം കണ്ടപ്പോൾ അദ്ധ്യാപകർക്ക് സംശയം; ചൈൽഡ് ലൈനിന്റെ കൗൺസലിങ്ങിൽ തെളിഞ്ഞത് നിരവധി പേർ കുട്ടിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ വിവരം; കണ്ണൂർ പന്നിയൂരിൽ ഉസ്താദ് അടക്കം രണ്ടുപേർ പിടിയിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: തളിപ്പറമ്പ് നഗരത്തിന് സമീപത്തെ ഒരു സ്‌ക്കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ പള്ളിയിലെ ഉസ്താദ് അടക്കം രണ്ട് പേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പന്നിയൂരിലെ കടുംങ്ങാൻ അലി മൗലവി (58) പന്നിയൂരിലെ മത്സ്യവിൽപ്പനക്കാരൻ പാണ്ടികശാല ഹസ്സൻ (53) എന്നിവരെയാണ് രണ്ടാഴ്‌ച്ചത്തേക്ക് കോടതി റിമാന്റ് ചെയ്തത്. ചൈൽഡ് ലൈനിന്റെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. തളിപ്പറമ്പിനടുത്ത പഞ്ചായത്തിലെ സ്‌ക്കൂളിൽ പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥി സ്‌ക്കൂളിൽ നിന്നും ചിലപ്പോൾ നേരത്തെ വീട്ടിലേക്ക് പോകാറുണ്ടായിരുന്നു.

കുട്ടിയുടെ കൈയിൽ കണക്കിൽപെടാത്ത പണം അദ്ധ്യാപകർ ഉണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ഈ വിവരം പുറത്ത് വന്നത്. സംശയത്തെ തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടിയെ നിരവധി പേർ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന വിവരം വെളിപ്പെട്ടത്. നിലവിൽ രണ്ട് പേർക്കെതിരെയാണ് കേസെടുത്തതെങ്കിലും റിട്ടയേർഡ് സർക്കാർ ജീവനക്കാർ , ഡ്രൈവർമാർ, ബസ്സ് കണ്ടക്ടർ തുടങ്ങി നിരവധി പേർ കുട്ടിയെ പീഡിപ്പിച്ച വിവരവും പുറത്ത് വരുന്നുണ്ട്. ഇതേ തുടർന്ന് ചിലർ ഒളിവിൽ പോയതായും വിവരമുണ്ട്. മധ്യവയസ്‌ക്കനായ മൗലവി മുപ്പതിലേറെ തവണ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് അറിയുന്നത്. കുട്ടിക്ക് ഭക്ഷണം വാങ്ങിക്കൊടുത്തും പണം കൊടുത്തുമാണ് വിവരം ഇതുവരേയും പുറത്തറിയാതിരുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP