Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വന്നവരും കണ്ടവരുമെല്ലാം ഉള്ളുലഞ്ഞ് കണ്ണീരൊഴുക്കി; പ്രിയതമന്റെ വേർപാട് താങ്ങാനാവാതെ തളർന്ന് വീണ് നീനു; അലമുറയിട്ട് കരഞ്ഞ് അമ്മയും സഹോദരിയും; എല്ലാം ഉള്ളിലൊതുക്കി നീനുവിന് കൈത്താങ്ങായി അച്ഛൻ ജോസഫ്; ഗുഡ്‌ഷേപ്പേഡ് പള്ളിയിൽ കെവിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ

വന്നവരും കണ്ടവരുമെല്ലാം ഉള്ളുലഞ്ഞ് കണ്ണീരൊഴുക്കി; പ്രിയതമന്റെ വേർപാട് താങ്ങാനാവാതെ തളർന്ന് വീണ് നീനു; അലമുറയിട്ട് കരഞ്ഞ് അമ്മയും സഹോദരിയും; എല്ലാം ഉള്ളിലൊതുക്കി നീനുവിന് കൈത്താങ്ങായി അച്ഛൻ ജോസഫ്; ഗുഡ്‌ഷേപ്പേഡ് പള്ളിയിൽ കെവിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പ്രണയത്തെ ചൊല്ലി ദുരഭിമാനക്കൊലയ്ക്കിരയായ കെവിൻ.പി.ജോസഫിന് നാടിന്റെ അന്ത്യാഞ്ജലി. കോട്ടയം കളക്ടറേറ്റിന് സമീപത്തെ ഗുഡ്‌ഷേപ്പേഡ് പള്ളിയിലാണ് സംസ്‌കാരം.അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്.വൻപൊലീസ് സംഘം സ്ഥലത്ത് സുരക്ഷ ഒരുക്കിയിരുന്നു.

കെവിന്റെ വീട്ടിൽ മൃതദേഹമെത്തിച്ചപ്പോൾ ഭാര്യ നീനുവുമുണ്ടായിരുന്നു. അലമുറയിട്ട് വീണ നീനുവിനെ പിടിച്ചുമാറ്റാൻ അച്ഛൻ ഏറെ പണിപ്പെട്ടു. കെവിന്റെ അമ്മയും സഹോദരിയും ദുഃഖം സഹിക്കാനാനാവാതെ അലമുറയിടുന്നുണ്ടായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വീട്ടിലെത്തിയിട്ടുണ്ട്. ഹർത്താലായിട്ടും ദൂരെ സ്ഥലത്തുനിന്നുപോലും ആളുകളെത്തിയിരുന്നു. ആളുകളെ നിയന്ത്രിക്കാൻ അടുത്ത ബന്ധുക്കളും നാട്ടുകാരും ഏറെ ബുദ്ധിമുട്ടി.

കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം ചെയ്ത് ശേഷമാണ് മൃതദേഹം വീട്ടിൽ കൊണ്ടു വന്നത്.പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം പുറത്തെത്തിച്ചപ്പോൾ സംഘർഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. മുൻ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനു നേരെ സിപിഎം പ്രവർത്തകർ കയ്യേറ്റശ്രമം നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഷർട്ട് വലിച്ചുകീറി. പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. പിന്നാലെ തിരുവഞ്ചൂരും ഏതാനും പ്രവർത്തകരും മോർച്ചറിക്കുള്ളിൽ കയറി. എന്നാൽ ഷർട്ട് വലിച്ചുകീറിയ പ്രവർത്തകനെ അകത്തുകയറാൻ സിപിഎം പ്രവർത്തകർ സമ്മതിച്ചില്ല.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിൽ കണ്ടെത്തിയ മൃതദേഹം ഇന്നു രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്തത്. ആർഡിഒയുടെയും മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്ടറുടെയും സാന്നിധ്യത്തിൽ വേണം പോസ്റ്റ്മോർട്ടം എന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടത്തിനുപിന്നാലെ മൃതദേഹം നട്ടാശേരിയിലെ കെവിന്റെ വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു. പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്‌കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP