Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൂണേരി ഷിബിൻ വധക്കേസിൽ കോടതി വെറുതെ വിട്ട മുസ്ലിംലീഗ് പ്രവർത്തകന് വെട്ടേറ്റു; ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമത്തിൽ പരിക്കേറ്റ മുഹമ്മദ് അസ്ലം മെഡിക്കൽ കോളേജിൽ

തൂണേരി ഷിബിൻ വധക്കേസിൽ കോടതി വെറുതെ വിട്ട മുസ്ലിംലീഗ് പ്രവർത്തകന് വെട്ടേറ്റു; ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമത്തിൽ പരിക്കേറ്റ മുഹമ്മദ് അസ്ലം മെഡിക്കൽ കോളേജിൽ

കോഴിക്കോട്: ഡിവൈഎഫ്‌ഐ പ്രവർത്തകൻ തൂണേരി ഷിബിൻ വധക്കേസിൽ കോടതി വെറുതെ വിട്ട മുഹമ്മദ് അസ്ല(20)മിന് വെട്ടേറ്റു. തൂണേരി ചാലപ്പുറത്ത് വച്ചാണ് അസ്ലമിന് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് വെട്ടിയത്. അസ്ലമിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വെട്ടേറ്റത്. ഇയാൾ മുസ്ലിം ലീഗ് പ്രവർത്തകനാണ്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിബിൻ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണിലായിരുന്നു 17 പേരെ മാറാട് പ്രത്യേക കോടതി വെറുതെ വിട്ടത്. ഇതിലെ മൂന്നാംപ്രതിയാണ് ഇപ്പോൾ വെട്ടേറ്റ അസ്ലം. എന്നാൽ ആരാണ് വെട്ടിയത് എന്നതിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ജനുവരി 22ന് രാത്രിയാണ് ഷിബിൻ കൊല്ലപ്പെട്ടത്. കേസിൽ പ്രതികളായ കോൺഗ്രസ് ലീഗ് പ്രവർത്തകരെ തെളിവില്ലെന്നതിന്റെ പേരിലാണ് കോടതി വെറുതേ വിട്ടത്. യൂത്ത് ലീഗ് പ്രവർത്തകരായ തെയ്യമ്പാടി ഇസ്മയിൽ, സഹോദരൻ മുനീർ എന്നിവർ ഉൾപ്പെടെ 17 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP