Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ മുക്കിയ ഫയൽ കണ്ടെത്തി; ഇത്രയും നാൾ കാണാത്ത ഫയൽ ഒഴിഞ്ഞ അലമാരയിൽ കണ്ടെത്തിയതിൽ ദുരൂഹത; ഫയലിൽ നിന്ന് റിസോർട്ടു നിർമ്മാണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്ന് സൂചന

മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ മുക്കിയ ഫയൽ കണ്ടെത്തി; ഇത്രയും നാൾ കാണാത്ത ഫയൽ ഒഴിഞ്ഞ അലമാരയിൽ കണ്ടെത്തിയതിൽ ദുരൂഹത; ഫയലിൽ നിന്ന് റിസോർട്ടു നിർമ്മാണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിന് അനുമതി നൽകിയതിന്റെ വിവരങ്ങൾ ഉൾപ്പെട്ട കാണാതായ ഫയലുകളിൽ ഒന്ന് കണ്ടെത്തി. ഇത്രയും ദിവസം അന്വേഷിച്ചിട്ടും ഫയലുകൾ കണ്ടെത്താതിരിക്കുകയും ഒഴിഞ്ഞ അലമാരയിൽ ഈ ഫയൽ മാത്രം കണ്ടെത്തുകയും ചെയ്തതിൽ ദുരൂഹതയുണ്ടെന്ന വിലയിരുത്തലിലാണ് അധികൃതർ. ഫയൽ ആരെങ്കിലും കൊണ്ടുവച്ചതാകാമെന്നും സംശയമുണ്ട്. നഗരസഭാ ആസ്ഥാനത്തെ അലമാരയിൽ നിന്നുമാണ് ഫയലുകൾ കണ്ടെത്തിയത്.

മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോട്ട് ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ നിർമ്മാണത്തിന് ആലപ്പുഴ നഗരസഭ അനുമതി നൽകിയ രേഖകൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട ഫയലുകൾ കാണ്മാനില്ല എന്ന മറുപടി ലഭ്യമാകുന്നത്. ഇതേ തുടർന്ന് അടിയന്തരമായി ഫയലുകൾ കണ്ടെത്താൻ നഗരസഭ സെക്രട്ടറി ഉദ്യോഗസ്ഥർക്ക് സെർച്ച് ഓർഡർ നൽകിയിരുന്നു.

തുടർന്ന് നടന്ന തെരച്ചിലിൽ ചില ഫയലുകൾ മാത്രമാണ് കണ്ടെത്താനായത്. ഫയലുകൾ കാണാതായി ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും 18 ഫയലുകൾ കൂടി കണ്ടെടുക്കുന്നത്. മുനിസിപ്പാലിറ്റിയിലെ അലമാരയ്ക്ക് ഉള്ളിൽ നിന്നാണ് ഫയലുകൾ ലഭ്യമായിട്ടുള്ളത്. റിസോർട്ടിലെ പതിനെട്ട് കെട്ടിടങ്ങളുടെ നമ്പരുകളും അവയ്ക്ക് അനുമതി നൽകിയ വിവരങ്ങളും അടങ്ങിയ സുപ്രധാന ഫയലാണ് കണ്ടെത്തിയത്. റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ ആലപ്പുഴ നഗരസഭയിൽനിന്ന് കാണാതായത് വിവാദം സൃഷ്ടിച്ചിരുന്നു. ഇതേതുടർന്ന് റിസോർട്ടിന്റെ ഫയലുകൾ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് നഗരസഭയിലെ ഒഴിഞ്ഞ അലമാരയിൽ ഫയൽ കണ്ടെത്തിയത്. മൂന്നുഫയലുകൾ കൂടി ഇനി കണ്ടെത്താനുണ്ട്. ഇത്രയും ദിവസം അന്വേഷിച്ചിട്ടും ഫയലുകൾ കണ്ടെത്താതിരിക്കുകയും ഒഴിഞ്ഞ അലമാരയിൽ ഈ ഫയൽ മാത്രം കണ്ടെത്തുകയും ചെയ്തതിൽ ദുരൂഹതയുണ്ടെന്ന വിലയിരുത്തലിലാണ് അധികൃതർ. ഫയൽ ആരെങ്കിലും കൊണ്ടുവച്ചതാകാമെന്നും സംശയമുണ്ട്.

അതേസമയം ഇന്ന് കണ്ടെത്തിയ ഫയൽ പരിശോധിച്ചതിൽ നിന്ന് റിസോർട്ടിലെ കെട്ടിടങ്ങൾക്ക് അനുമതി നൽകിയതിൽ ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ലെന്നാണ് നഗരസഭാ അധ്യക്ഷൻ പറയുന്നത്. റിസോർട്ടിൽ ആകെ 34 കെട്ടിടങ്ങളാണ് ഉള്ളത്. ഇതിൽ 16 കെട്ടിടങ്ങൾക്ക് അനുമതി നൽകിയ വിവരങ്ങളുള്ള ഫയലുകൾ കൂടി കണ്ടെത്തേണ്ടതായുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭയിപ്പോൾ.

1999 ലാണ് കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള അപേക്ഷ നൽകിയിട്ടുള്ളത്. 2001-2002 കാലഘട്ടത്തിൽ കെട്ടിടങ്ങൾക്ക് നികുതിയും അടച്ചിട്ടുണ്ട്. അന്നുമുതൽ നഗരസഭ കെട്ടിടങ്ങൾക്ക് നികുതി സ്വീകരിക്കുന്നുമുണ്ട്. അതേസമയം ഫയലിൽ നിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിച്ചാൽ കായൽ കയ്യേറിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കില്ലെന്നാണ് നഗരസഭാ അധ്യക്ഷൻ പറയുന്നത്.

ലഭിച്ച ഫയലിൽ നിന്ന് റിസോർട്ടു നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുമെന്നതിനാൽ സുപ്രധാനമായ രേഖയാണ് കണ്ടെത്തിയിട്ടുള്ളത് എന്ന നിഗമനത്തിലാണ് അധികൃതർ. മന്ത്രി തോമസ് ചാണ്ടിയുടെ പേരിലുള്ള കെട്ടിടങ്ങളുടെ നിർമ്മാണം അനധികൃതമാണ് എന്ന ആരോപണം നിലനിൽക്കെ ആയിരുന്നു ഫയലുകൾ അപ്രതക്ഷ്യമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP