Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർതൃസഹോദരൻ വീട്ടിൽ കയറി വീട്ടമ്മയെ മർദ്ദിച്ച കേസ്: പ്രതിയെ പിടിക്കാത്തത് എന്തെന്ന് ചോദിച്ചപ്പോൾ പരാതിക്കാരിയുടെ ഭർത്താവിനെ പോക്‌സോ കേസിൽ പെടുത്തുമെന്ന് പൊലീസ് ഭീഷണി; അംഗൻവാടി അദ്ധ്യാപിക പരിക്കേറ്റ് അവശനിലയിൽ

ഭർതൃസഹോദരൻ വീട്ടിൽ കയറി വീട്ടമ്മയെ മർദ്ദിച്ച കേസ്: പ്രതിയെ പിടിക്കാത്തത് എന്തെന്ന് ചോദിച്ചപ്പോൾ പരാതിക്കാരിയുടെ ഭർത്താവിനെ പോക്‌സോ കേസിൽ പെടുത്തുമെന്ന് പൊലീസ് ഭീഷണി; അംഗൻവാടി അദ്ധ്യാപിക പരിക്കേറ്റ് അവശനിലയിൽ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ; അയൽവാസിയായ ഭർത്തൃസഹോദരൻ വീട്ടിൽക്കയറി തല്ലിച്ചതയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തത് ഒരാഴ്ചമുമ്പ്.പൊലീസ് മൊഴിയെടുക്കാനെത്തിയത് ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഇടപെട്ടപ്പോൾ മാത്രം. പ്രതിയെ പിടികൂടാത്തതെന്തെന്ന് തിരക്കിയപ്പോൾ വനിത പഞ്ചായത്തംഗത്തോട് എസ് ഐ രോക്ഷത്തോടെ വ്യക്തമാക്കിയത് പരാതിക്കാരിയുടെ ഭർത്താവിനെ പോസ്‌കോ കേസ്സിൽപ്പെടുത്തുമെന്നും. പരിക്കേറ്റ് അവശനിലയിൽ ആശുപത്രിയിൽക്കഴിയുന്ന അംഗൻവാടി അദ്ധ്യാപിക നീതി തേടി ഉന്നതാധികൃതർക്ക് പരാതി നൽകി.

തൊടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുമാരമംഗലം സ്വദേശിനിയായ പടിഞ്ഞാറയിൽ ശ്രീജ കുട്ടപ്പനാണ്(39 )ഭർത്തൃസഹോദരൻ റെജിയുടെ ക്രൂരമായ മർദ്ദനമേറ്റ് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽക്കഴിയുന്നത്. ഇരുവീട്ടുകാരും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നെന്നും ഭർത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു റെജി വീട്ടിലെത്തി ആക്രമണം നടത്തിയതെന്നും തലയ്ക്കടിച്ചും വീഴ്തിയെന്നും തലമുടിക്കുത്തിൽപ്പിടിച്ച് കറക്കിയെന്നും അടിവയറ്റിൽ ചവിട്ടിയെന്നും യുവതി തൊടുപുഴ ഡി വൈ എസ് പിക്ക് നൽകിയ പരാതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അടിവയറിന് ശക്തമായ വേദനയുള്ളതിനാൽ എഴുന്നേറ്റ് നടക്കാനാവാത്ത അവസ്ഥയാണെന്നും ഇനിയും ദിവസങ്ങൾ പിന്നിട്ടാലെ ആശുപത്രി വിടാനാവു എന്നാണ് ഡോക്ടർ വെളിപ്പെടുത്തിയിട്ടുള്ളതെന്നും യുവതി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP